സ്വകാര്യ കെട്ടിടത്തിലെ മൊബൈൽ ടവർ ഉടമയുടെ വീട്ടിലേക്ക് ബഹുജന മാർച്ച്

പന്തീരാങ്കാവ്: സുരക്ഷിതമല്ലാത്ത കെട്ടിടത്തിനു മുകളിൽ മൊബൈൽ ടവർ നിർമിക്കാനുളള നീക്കത്തിനെതിരെ ഉടമയുടെ വീട്ടിലേക്ക് ബഹുജന മാർച്ച് നടത്തി. പുത്തൂർമഠം അങ്ങാടിക്കു സമീപത്തെ സ്വകാര്യകെട്ടിടത്തിൽ നിർമിക്കുന്ന ടവറാണ് പ്രതിഷേധം വിളിച്ചു വരുത്തുന്നത്. കല്ലുവെട്ട്കുഴിയിൽ നിർമിച്ച കെട്ടിടത്തിന് ടവർ സ്ഥാപിക്കാനാവശ്യമായ ഉറപ്പില്ലെന്നാണ് നാട്ടുകാരുടെ പരാതി. ടവർ നിർമാണത്തിനെതിരെ നാട്ടുകാർ രൂപീകരിച്ച ആക്ഷൻകമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. പെരുമണ്ണ പഞ്ചായത്ത് അംഗം സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ, തേട്ടത്തിൽ അസീസ്, അബുബക്കർ ആറങ്ങാളി, പുതിയേടത്ത് മുഹമ്മദ്, നാസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ആക്ഷൻകമ്മിറ്റി ചെയർമാൻ സക്കറിയ അധ്യക്ഷത വഹിച്ചു. കൺവീനർ ഇമ്പിച്ചാലി പുതിയടത്ത് സ്വാഗതവും മുസ്തഫ കുഴുപ്പള്ളി നന്ദിയുംപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.