ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ട്രക്കിലിടിച്ചു

ന്യൂഡൽഹി: ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ ഉടൻ എയർ ഇന്ത്യ വിമാനം ഗ്രൗണ്ടിലെ ഉൗഷ്മാവ് ക്രമീകരിക്കുന്ന ട്രക്കിലിടിച്ചു. വഡോദരക്കും ഡൽഹിക്കുമിടയിൽ സർവിസ് നടത്തുന്ന എ.െഎ 820 വിമാനമാണ് വെള്ളിയാഴ്ച രാത്രി 9.41ന് അപകടത്തിൽപെട്ടത്. വിമാനത്തി​െൻറ ഒൗട്ട്ബോർഡിലെ ഒന്നാം എൻജിൻ ഭാഗം സി 33 ബേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. സംഭവം അന്വേഷിച്ച് ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ രണ്ടംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.