കർഷകമാർച്ച്: വടക്കൻ മേഖല ജാഥ 19ന് ജില്ലയിൽ കോഴിക്കോട്: സെപ്റ്റംബർ 25ന് നടക്കുന്ന സംയുക്ത കർഷക മാർച്ചിെൻറ മുന്നോടിയായി ആരംഭിച്ച വടക്കൻ മേഖലജാഥ 19, 20 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 19ന് രാവിലെ ഒമ്പതിന് ജില്ല അതിർത്തിയായ അടിവാരത്ത് ജാഥയെ സ്വീകരിക്കും. തുടർന്ന് മുക്കം, പൂവ്വാട്ടുപറമ്പ്, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 20ന് നാദാപുരം, വടകര, കൊയിലാണ്ടി, കക്കോടി, ഫറോക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം അഞ്ചിന് മുതലക്കുളത്ത് സമാപിക്കും. വാർത്തസമ്മേളനത്തിൽ ടി.കെ. രാജൻ മാസ്റ്റർ, പി. വിശ്വൻ, കെ.പി. കൃഷ്ണൻകുട്ടി, ഉണ്ണി മൊടക്കല്ലൂർ, സി.പി. അബ്ദുറഹ്മാൻ, കെ.ടി. പ്രസാദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.