തിരുവള്ളൂർ: കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിലായി. ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളാണ് വെള്ളത്തിലായത്. ഇതേത്തുടർന്ന് പലയിടത്തും ഗതാഗതം താളംതെറ്റി. അപ്രതീക്ഷിതമായെത്തിയ മഴയാണ് റോഡുകളിലെ വെള്ളക്കെട്ടിന് ഇടയാക്കിയത്. പരമ്പരാഗത ചാലുകൾ നികത്തിയതും പുതിയവ നിർമിക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. ആയഞ്ചേരി ടൗൺ, കടമേരി റോഡ്, തറോപ്പൊയിൽ, കോട്ടപ്പള്ളി, തിരുവള്ളൂർ റോഡിൽ മാങ്ങോട് അംഗനവാടിക്ക് സമീപം എന്നിവിടങ്ങളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.