കക്കോടി: വാഹന പരിശോധനക്കിടെ മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വധഭീഷണി മുഴക്കിയതിന് ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പരാതി. കെ.എൽ. 11എ.എൽ 3876 ടിപ്പർ ലോറി ഡ്രൈവർക്കെതിരെയാണ് എം.വി.െഎമാർ ചേവായൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം കക്കോടി ഭാഗത്തുവെച്ച് ഉച്ചക്ക് വാഹനം പരിശോധിക്കുന്നതിെൻറ ഭാഗമായി ടിപ്പർലോറി കൈകാട്ടി നിർത്തിക്കുകയായിരുന്നു. രേഖകൾ പരിശോധിക്കുന്നതിനിടെ ടിപ്പർ ലോറി പരിശോധിക്കാനുള്ള അധികാരമില്ലെന്ന് പറഞ്ഞ് കയർക്കുകയും വാഹനം കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം.വി.െഎ മാരായ വി.പി. രാേജഷ്, റിനുരാജ്, ദിനേശ് എന്നിവർ പരാതിയിൽ പറയുന്നു. വാഹനമെടുത്ത് മുന്നോട്ടുപോയ ഡ്രൈവർ നാനൂറു മീറ്ററോളം പോയി നടുറോഡിൽ വാഹനം നിർത്തി കടന്നുകളഞ്ഞതായി പരാതിയിൽ പറയുന്നു. ട്രാൻസ്പോർട്ടു കമീഷണറുടെ നിർദേശപ്രകാരം അമിതഭാരം കയറ്റിപോകുന്ന ടിപ്പറുകൾക്കെതിരെയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദുചെയ്യുന്നതിെൻറയും ഭാഗമായാണ് പരിശോധന നടത്തുന്നതത്രെ. മോേട്ടാർ വാഹന വകുപ്പ് ടിപ്പർ കസ്റ്റഡിയിലെടുത്തു. ചേവായൂർ എസ്.െഎ ഇ.കെ. ഷിജു കേസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.