വടകര: മ്യുസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ സംഗീതലോകത്ത് വ്യക്തിമുദ്രപതിപ്പിച്ച കലാകാരന്മാരെ ആദരിച്ചു. വിവിധങ്ങളായ ശാരീരിക അവശതകൾ മൂലം സംഗീതമേഖലയിൽ നിന്ന് വിടവാങ്ങിയ സംഗീതകലാകാരന്മാരെ ആദരിക്കാനാണ് 'വഴിവിളക്കായവർക്ക് ഹൃദയപൂർവം' എന്ന പേരിൽ ആദരിക്കൽ പരിപാടി നടത്തിയത്. വായ്പാട്ട് വിഭാഗത്തിൽ പിന്നണിഗായകൻ എ.കെ. സുകുമാരൻ, സുഷിരവാദ്യ വിഭാഗത്തിൽ നാദസ്വരവിദ്വാൻ വി.ടി. കൃഷ്ണൻപണിക്കർ, തുകൽവാദ്യ വിഭാഗത്തിൽ തബല വാദകനായ കരുണൻ കാര്യാടി, തന്ത്രിവിഭാഗത്തിൽ ഗിറ്റാറിസ്റ്റ് ഡി. രാജീവ് എന്നിവർക്ക് ഒ. ബാലൻ പ്രശസ്തിപത്രവും ഫലകവും ഓണപ്പുടവയും ഓണക്കൈനീട്ടവും സമ്മാനിച്ചു. തുടർന്ന് അസോസിയേഷൻ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.