കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ വഴി ജലഅതോറിറ്റിയിൽ ദിവസവേതനാടിസ്ഥാനത്തിൽ 2011ൽ പമ്പ് ഓപറേറ്ററായി ജോലി ചെയ്തവർക്ക് കുടിശ്ശിക ശമ്പളം ലഭിച്ചു. കുടിശ്ശിക തുക ഒരുമാസത്തിനകം നൽകണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കണ്ണങ്കര സ്വദേശി കെ. സഹദേവനാണ് 11,378 രൂപ വേതനം ലഭിച്ചത്. മറ്റ് ദിവസവേതന ജീവനക്കാർക്ക് 78,689 രൂപയും ലഭിച്ചു. ഓപറേറ്റർ, പമ്പ് ഓപറേറ്റർ തസ്തികകളിൽ ജോലി ചെയ്തവർക്കാണ് പ്രതിഫലം ലഭിച്ചത്. 40 കിലോമീറ്റർ യാത്രചെയ്താണ് സഹദേവൻ ജോലിസ്ഥലത്ത് ചെന്നിരുന്നത്. വേതനത്തിനുവേണ്ടി മേലുദ്യോഗസ്ഥർക്ക് നിരവധി തവണ അപേക്ഷ നൽകി ഫലമുണ്ടാകാത്തതിനെതുടർന്നാണ് സഹദേവൻ കമീഷനെ സമീപിച്ചത്. ജലഅതോറിറ്റിയിൽ എച്ച്.ആർ തൊഴിലാളികളെ നിയമിക്കുന്നത് ഉദ്യോഗസ്ഥരാണ്. എന്നാൽ വേതനം നൽകുന്നത് ഏതെങ്കിലും കരാറുകാരെൻറ പേരിൽ ബിൽ എഴുതിയാണ്. 2011 ജനുവരി മുതൽ ജൂൺ വരെയുള്ള വേതനമാണ് സഹദേവന് കിട്ടാനുണ്ടായിരുന്നത്. തുക നൽകിയതായി ജലഅതോറിറ്റി മാനേജിങ് ഡയറക്ടർ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.