സൂചിയിൽനിന്ന് നൊബേൽ സമ്മാനം തിരിച്ചുവാങ്ങണം -എം.എസ്.എസ് കോഴിക്കോട്: റോഹിങ്ക്യൻ വംശഹത്യക്ക് നേതൃത്വം നൽകുന്ന മ്യാന്മർ ഭരണകൂടം ചരിത്രത്തിൽ തുല്യതയില്ലാത്ത നിഷ്ഠുര മനുഷ്യപീഡനമാണ് നടത്തുന്നതെന്ന് മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സ്ത്രീകളും പിഞ്ചുകുട്ടികളുമടങ്ങുന്ന നിരാശ്രയരായ മനുഷ്യരെ കിരാതമായി ചിത്രവധം നടത്തുകയും ജന്മനാട്ടിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്ന മ്യാന്മർ പട്ടാളത്തിനും ബുദ്ധമത ഭീകരർക്കുമെതിരെ ചെറുവിരലനക്കാത്ത ഒാങ്സാൻ സൂചിയിൽനിന്ന് നൊബേൽ സമ്മാനം തിരിച്ചുവാങ്ങണം. അഭയം തേടി ഇന്ത്യയിലെത്തിയ ഇൗ ഹതഭാഗ്യരെ രാജ്യത്തിന് ഭീഷണിയായിക്കാണുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മഹത്തായ ഇന്ത്യൻ പാരമ്പര്യത്തിന് കളങ്കം ചാർത്തുകയാണെന്നും എം.എസ്.എസ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.