ഹിന്ദുത്വസാംസ്​കാരികധാര തുറന്ന്​ കാട്ടാതെ എതിർപ്പ്​​ ഫലം കാണില്ല ^സുനിൽ പി. ഇളയിടം

ഹിന്ദുത്വസാംസ്കാരികധാര തുറന്ന് കാട്ടാതെ എതിർപ്പ് ഫലം കാണില്ല -സുനിൽ പി. ഇളയിടം കോഴിക്കോട്: ഹിന്ദുത്വത്തിന് ഉൗർജം പകരുന്ന സാംസ്കാരിക ധാരയുടെ പൊള്ളത്തരം തുറന്ന് കാട്ടാതെ അവരുടെ രാഷ്ട്രീയത്തെ മാത്രം എതിർക്കുന്നത് ഫലം കാണില്ലെന്ന് സുനിൽ പി. ഇളയിടം. 'കോഴിക്കോട് സാംസ്കാരിക വേദി' ആഭിമുഖ്യത്തിൽ 'കൊല്ലുന്ന രാഷ്ട്രീയം, മരിക്കുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ കൊണ്ടുവരാനായെങ്കിലും സാംസ്കാരിക മേഖലയിൽ എത്തിയില്ല എന്ന ദൗർബല്യമാണ് ഹിന്ദുത്വ കടന്നുകയറ്റത്തി​െൻറ മൂലധനം. ബ്രാഹ്മണികവും സംസ്കൃത കേന്ദ്രീകൃതവുമായ അവരുടെ സാംസ്കാരിക മൂലധനത്തെ ആക്രമിച്ചതിനാണ് ഗൗരി ലേങ്കഷടക്കമുള്ളവരെ ഇല്ലാതാക്കിയത്. ഇന്ത്യൻ ജനത ജീവിച്ചുകൊണ്ടുണ്ടാക്കിയതാണ് അവരുടെ മതനിരപേക്ഷത. അല്ലാതെ ഹിന്ദുത്വ ശക്തികൾ ആരോപിക്കും പോലെ െനഹ്റു വഴി യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തതല്ല. രാജ്യത്തെ കോടാനുകോടി ജനങ്ങളോട് െഎക്യപ്പെടലാണ് ദേശീയത. ഫാഷിസത്തിനെതിരായ സമരം അതി​െൻറ സാംസ്കാരിക ഏകതാനത കൃത്രിമമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാവണം. സാർവദേശീയതയെ ഉൾക്കൊള്ളുന്ന ദേശീയ ബോധമാണ് ഇന്ത്യയുടെ കരുത്ത്. രാജ്യത്തിന് വേണ്ടി എന്തും ത്യജിക്കണം എന്നല്ല, ജനങ്ങൾക്ക് വേണ്ടി രാജ്യം ത്യജിക്കാനാണ് ഗാന്ധിജി ആവശ്യപ്പെട്ടതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ ലത്തീഫ് സ്വാഗതവും കെ.വി. ശശി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.