പാലേരി: ശക്തമായ മിന്നലിൽ പരക്കെ നാശം. മൂന്നാം വാർഡ് അംഗം പി.പി. നാണുവിെൻറ അടുക്കള ഭാഗത്തെ ചുമരിന് വിള്ളലേറ്റു. ഗൾഫ് നാണുവിെൻറ വീട്ടിലെ വൈദ്യുതിബന്ധങ്ങൾ നശിച്ചു. അഫീഫ ചെേമ്പാട്ടുകണ്ടിയുടെ വീടിെൻറ അടുക്കളയിലെ സ്വിച്ച് ബോർഡ് കത്തിനശിച്ചു. നിരവധി വീടുകളിലെ ബൾബുകൾ, മോേട്ടാറുകൾ, റഫ്രിജേററ്ററുകൾ എന്നിവക്ക് കേടുപാട് സംഭവിച്ചു. ശക്തമായ മഴയോടു കൂടിയ മിന്നൽ ജനങ്ങളെ ഭീതിയിലാക്കി. ഇതും ഒരു റോഡാണോ? പാലേരി: ടാറിങ് തീർത്തും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ചെളിയും വെള്ളവുമായി മാറിയ കല്ലുള്ളകണ്ടിമുക്ക് കരിങ്ങാറ്റി കോളനി റോഡിനെ കണ്ടാൽ തോടാണെേന്ന പറയൂ. അത്രക്കും പരിതാപകരമാണ് ഇതിെൻറ അവസ്ഥ. ഏകദേശം പത്തുവർഷം മുമ്പ് എം.എൽ.എ ഫണ്ടുപയോഗിച്ചും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും ടാറിങ് നടത്തിയതാണ്. പിന്നീട് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയിട്ടില്ല. ചിലയിടങ്ങളിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.