ജാതിവ്യവസ്​ഥയാണ്​​ ഏറ്റവുംവലിയ ദുരാചാരം ^ഡോ. ഖദീജ മുംതാസ്

ജാതിവ്യവസ്ഥയാണ് ഏറ്റവുംവലിയ ദുരാചാരം -ഡോ. ഖദീജ മുംതാസ് കോഴിക്കോട്: ജാതിവ്യവസ്ഥയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ദുരാചാരമെന്ന് സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൺ ഡോ. ഖദീജ മുംതാസ്. കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സംഘടിച്ച മുൻ മേയർ പി. കുട്ടികൃഷ്ണൻ നായർ അനുസ്മരണസമ്മേളനത്തിൽ 'സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പരമ്പരാഗതമായിത്തന്നെ ജാതിവ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. 3000 ജാതികളും അതിലേറെ ഉപജാതികളുമാണ് ഇന്ത്യയിലുള്ളത്. ഉയർന്ന-താഴ്ന്ന ജാതികൾ തമ്മിലുള്ള അന്തരം ഇന്നും വളരെ വലുതാണ്. സവർണ ഫാഷിസം അധികാരമുറപ്പിക്കുേമ്പാഴും ഉയർന്ന ജാതിക്കാർക്ക് മാത്രമാണ് അതി​െൻറ പ്രയോജനം ലഭിക്കുക. മനുഷ്യസമത്വത്തിനും സ്വാതന്ത്ര്യത്തിനും ആരോഗ്യസംരക്ഷണത്തിനും അവകാശങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും തടസ്സം നിൽക്കുന്ന ആചാരങ്ങളെ ദുരാചാരമായി കാണണമെന്നും പശുവിനേക്കാൾ കൂടുതൽ പാല് തരുന്ന എരുമയെ വിശുദ്ധമൃഗമായി കാണാത്തത് കറുപ്പിനോടുള്ള പുച്ഛം നിലനിൽക്കുന്നതിനാലാണെന്നും അവർ കൂട്ടിച്ചേർത്തു. കല വൈസ് പ്രസിഡൻറ് കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ െക.വി. ബാബുരാജ്, കൗൺസിലർ പി. കിഷൻചന്ദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വിനീഷ് വിദ്യാധരൻ സ്വാഗതവും ജോയൻറ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.