കൈയേറ്റ വനഭൂമി പരിശോധന ഉടൻ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോഴിക്കോട്: ജില്ലയിലെ കൈയേറ്റ വനഭൂമിയിലെ വനം- റവന്യൂ സംയുക്ത പരിശോധന വേഗത്തിൽ പൂർത്തിയാക്കാൻ വനംമന്ത്രി അഡ്വ. കെ. രാജു നിർദേശം നൽകി. ഈ വിഷയത്തിൽ മറ്റ് ജില്ലകളിലും റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കും. 1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റങ്ങൾ റഗുലറൈസ് ചെയ്യാനും അതിന് ശേഷമുള്ളത് ഒഴിപ്പിക്കാനും സർക്കാർ തീരുമാനിച്ചതാണ്. ജില്ലയിൽ പെരുവണ്ണാമൂഴി, കുറ്റ്യാടി, താമരശ്ശേരി എന്നിവിടങ്ങളിലാണ് വനം കൈയേറ്റമുള്ളത്. വനംസംരക്ഷണ നിയമപ്രകാരം റഗുലറൈസ് ചെയ്യാവുന്ന 1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റ വിസ്തൃതി ആകെ 38.1085 ഹെക്ടർ ആണെന്ന് കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചു. പെരുവണ്ണാമൂഴി- 47 കൈയേറ്റങ്ങളിലായി 15.30 ഹെക്ടർ, കുറ്റ്യാടി- 50 കൈയേറ്റങ്ങളിലായി 22.8085 ഹെക്ടർ എന്നിങ്ങനെയാണ്. 1977 ജനുവരി ഒന്നിന് ശേഷമുള്ള വനം കൈയേറ്റം ആകെ 125.315 ഹെക്ടറാണ്. കുറ്റ്യാടി- 21, പെരുവണ്ണാമൂഴി- 145, താമരശ്ശേരി -94 എന്നിങ്ങനെ ആകെ 264 കൈയേറ്റങ്ങളുണ്ട്. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഇ. പ്രദീപ് കുമാർ, എസ്. ഷെയ്ഖ് ഹൈദർ ഹുസൈൻ, കെ.കെ. സുനിൽകുമാർ, പി.കെ. ആസിഫ്, ഡെപ്യൂട്ടി കലക്ടർ എൽ.ആർ. റോഷ്നി നാരായണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.