ജീവൻ തിരിച്ചുകിട്ടിയത്​ തലനാരിഴക്ക്​; രാജ​െൻറ മനോധൈര്യം തുണയായി

ബംഗളൂരു: കൊള്ളസംഘത്തിൽനിന്ന് തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തിനോട് നന്ദിപറയുകയാണ് അടിവാരം സ്വദേശിയായ ലോറി ഡ്രൈവർ രാജൻ. കരിങ്കല്ലുകൊണ്ട് തലക്കടിയേറ്റിട്ടും കൊള്ളസംഘത്തെ ഒറ്റക്ക് ചെറുത്തുനിന്ന രാജ​െൻറ ആത്മവിശ്വാസവും ധൈര്യവുമാണ് പ്രതികളിലൊരാളെ പിടികൂടാൻ സഹായിച്ചത്. 30 വർഷത്തിലേറെയായി ലോറി ഡ്രൈവറായ രാജന് ആദ്യമായാണ് ഇത്തരമൊരനുഭവം. രാജൻ പറയുന്നതിങ്ങനെ: ''പുലർച്ചെ ചരക്കുമായി ലോറിയിൽ കോഴിക്കോേട്ടക്ക് പോവുകയായിരുന്നു. ബിഡദി ദേവസ്ഥാനത്തെത്തിയപ്പോൾ കാറിലെത്തിയ അഞ്ചംഗ സംഘം വാഹനം ലോറിക്ക് കുറുകെയിട്ടു. വണ്ടി നിർത്തിയതോടെ ലോറിയുടെ രണ്ടു വശത്തുനിന്നും ഒാരോരുത്തർ അകത്തേക്ക് കയറി. പിന്നെ പണമാവശ്യപ്പെട്ട് ക്രൂരമർദനമായിരുന്നു. അടിയേറ്റ് കണ്ണു കലങ്ങി. മൂക്കിൽനിന്ന് ചോരയൊലിക്കാൻ തുടങ്ങി. ലോറി റോഡരികിലേക്ക് മാറ്റിനിർത്തിയ ശേഷം എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പണം അവർക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. പറ്റില്ലെന്ന് പറഞ്ഞപ്പോൾ തലക്ക് കരിങ്കല്ലുകൊണ്ട് അടിച്ചു. ഇതോടെ ഞാൻ ഒാടി. തൊട്ടടുത്ത കെട്ടിടത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരോട് പൊലീസിനെ വിവരമറിയിക്കാൻ ആവശ്യപ്പെെട്ടങ്കിലും നമ്പർ അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഇൗ സമയം ലോറിയുടെ താക്കോൽ അക്രമികളുടെ കൈയിലായതിനാൽ ഞാൻ ലോറിക്കടുത്തേക്ക് ചെന്നു. കല്ലുമായി വീണ്ടും ആക്രമിക്കാൻ വന്നതോടെ മാറിനിന്നു. എന്നാൽ, ലോറിയുമായി ആക്രമികൾ രക്ഷപ്പെടാൻ തുനിഞ്ഞപ്പോൾ ഞാൻ ജീവൻ പണയംവെച്ച് ലോറിയിൽ ഒാടിക്കയറുകയായിരുന്നു. ലോറി 140 കിലോമീറ്റർ വേഗത്തിൽ ബംഗളൂരു ഭാഗത്തേക്കാണ് പായിച്ചത്. ആ സമയം ഞാൻ എന്തെങ്കിലും ചെയ്താൽ വണ്ടി അപകടത്തിൽപെടുമെന്ന് ഉറപ്പായിരുന്നു. എ​െൻറയടുത്തിരുന്നയാൾ കരിങ്കല്ലു കൊണ്ട് എ​െൻറ ശരീരത്തിൽ കുത്തുന്നുണ്ടായിരുന്നു. ജീവൻ അപകടത്തിലായെന്ന് തോന്നിത്തുടങ്ങി. പക്ഷേ, ദൈവം എ​െൻറ കൂടെയായിരുന്നു. കുമ്പളഗോട് രാമഹള്ളി റെയിൽ ഗേറ്റിന് സമീപം പൊലീസ് പരിശോധനയുള്ളതിനാൽ ഒരു ടിപ്പർ ലോറി റോഡിൽ കിടന്നിരുന്നു. വഴിമുട്ടിയതോടെ കൊള്ളസംഘം ലോറി നിർത്തി. ഇൗ സമയം താക്കോൽ ഉൗരിയെടുത്ത് ഞാൻ ബഹളംവെച്ചു. അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നിയത് തുണയായി. പൊലീസ് എത്തിയപ്പോഴേക്കും ഒരാൾ ഒാടി രക്ഷപ്പെട്ടു. സ്റ്റേഷനിെലത്തി പരാതി നൽകിയ ശേഷം ബിദഡി ആശുപത്രിയിൽ ചെന്ന് ചികിത്സതേടിയിരുന്നു. ശരീരത്തിൽ പലയിടത്തായി പരിക്കുണ്ട്. എന്നാലും ഒരാളെയെങ്കിലും പിടികൂടാനായല്ലോ. പലപ്പോഴും ൈഡ്രവർമാർ ഒറ്റക്കാണ് ലോറിയുമായി ഇൗ റൂട്ടിൽ സഞ്ചരിക്കാറുള്ളത്. ഞങ്ങളുടെ ജീവന് എന്ത് വിലയാണുള്ളത്? ഇനി മറ്റാർക്കും ഇൗ അവസ്ഥയുണ്ടാവരുത്...''- ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ രാജൻ പറഞ്ഞു. -പടം-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.