ബാങ്കിൽ പണയം വെച്ച സ്വർണാഭരണത്തിൽ വശങ്ങളിൽ സ്വർണം തേഞ്ഞ നിലയിൽ ഫറോക്ക്: കാർഷികവായ്പക്ക് ഈട് നൽകിയ സ്വർണാഭരണം തിരിച്ചെടുത്തപ്പോൾ തൂക്കത്തിൽ കുറവ്. ഇത് ശ്രദ്ധയിൽെപടുത്തിയ ഉടമയോട് ബാങ്കിലെ ഗോൾഡ് അപ്രൈസർ മോശമായി പെരുമാറി. ഇതേ തുടർന്ന് ബാങ്കിനെതിരെയും ഗോൾഡ് അപ്രൈസർക്കെതിരെയും ആഭരണ ഉടമ ഫറോക്ക് പൊലീസിലും ബാങ്കിെൻറ മുംബൈയിലെ ഹെഡ് ഓഫിസിലും പരാതി നൽകി. കരുവൻതുരുത്തി കടമ്പിൽ ഹൗസിൽ സി. രാജെൻറ ഭാര്യയുടെ സ്വർണാഭരണത്തിലാണ് ഒരു ഗ്രാമിെൻറ കുറവ് കണ്ടെത്തിയത്. സ്വർണാഭരണം ഉടച്ചുരച്ച് ചുളുക്കിയ രീതിയിലാണ്. നാലുപവെൻറ വളയും മൂന്നുപവെൻറ കാശിമാലയുമാണ് പണയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒമ്പതിനാണ് ഇവർ ചുങ്കത്തെ യൂനിയൻ ബാങ്ക് ശാഖയിൽ കാർഷികവായ്പക്കായി ഈടു നൽകിയത്. കഴിഞ്ഞ അഞ്ചിന് പലിശയടച്ച് വിണ്ടും മാറ്റി പണയം വെച്ചു. ചൊവ്വാഴ്ച തിരികെയെടുത്തപ്പോഴാണ് സ്വർണം തേഞ്ഞനിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.