രാമനാട്ടുകര: കാരശ്ശേരി ബാങ്കിെൻറ രാമനാട്ടുകര ശാഖക്ക് മുന്നിൽ സെപ്റ്റംബർ ഒമ്പത് മുതൽ സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ജനകീയ ഉപരോധ സമരം ഹൈകോടതിയുടെ താൽക്കാലിക ഉത്തരവിെൻറ അടിസ്ഥാനത്തിൽ നിർത്തി വെച്ചതായി സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.13 നു കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാരശ്ശേരി ബാങ്ക് രാമനാട്ടുകരയിൽ സബ് സെൻറർ മാത്രമായി പ്രവർത്തിക്കണമെന്നും യാതൊരു ബാങ്കിങ് ഇടപാടുകൾ നടത്തരുതെന്നും ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ പുതിയ അംഗങ്ങളെ അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. രാമനാട്ടുകര ഗ്രാമ നിർമാണ സമിതി വഴി നൽകിയ വായ്പകളുടെ തിരിച്ചടവ് കേന്ദ്രം മാത്രമാണിത്. ഹൈകോടതി ഉത്തരവിന് വിരുദ്ധമായി ബാങ്കിങ് പ്രവർത്തനം തടയുന്നതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തണമെന്നും അല്ലാത്ത പക്ഷം സബ് സെൻററിനെതിരെയും വകുപ്പിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സബ് സെൻററിൽ കൺകറൻറ് ഓഡിറ്ററെ നിയമിക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ബാങ്ക് എന്നത് മാറ്റി സബ് സെൻറർ എന്ന് ബോർഡ് വെയ്ക്കുവാനും എ.ടി.എം തുറന്നു പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്. സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാപന യോഗത്തിൽ പി. ജയപ്രകാശൻ, ടി. രാധാ ഗോപി, സി. ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.