കോഴിക്കോട്: വയനാട് റോഡിൽ വ്യാപാരഭവന് മുൻവശം ഓവുചാലിെൻറ കോൺക്രീറ്റ് സ്ലാബിെൻറ വിടവിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥെൻറ കാലൊടിഞ്ഞു. വെള്ളയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തുന്ന കുറ്റിച്ചിറ അൽനസൽ വീട്ടിൽ മുജീബ് റഹ്മാനാണ് (46) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എേട്ടാടെയായിരുന്നു സംഭവം. ഇടതുകാലിെൻറ എല്ലാണ് പൊട്ടിയത്. മുജീബിനെ നാട്ടുകാരും സമീപത്തെ കടയുടമകളും ചേർന്നാണ് ഓവുചാലിൽനിന്നു പുറത്തെടുത്തത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാപാരഭവനിലെ സുഹൃത്തിെൻറ കടയിൽനിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ മടങ്ങവെ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനായി സ്കൂട്ടർ വശത്തേക്ക് വെട്ടിച്ചപ്പോഴാണ് അപകടം. ഇടതുകാൽ നിലത്ത് ചവിട്ടി വാഹനം നിയന്ത്രിക്കാൻ ശ്രമിക്കവെ ഓവുചാലിന് മുകളിലെ സ്ലാബിലെ വിടവിനുള്ളിലേക്ക് കാൽ അകപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.