ഈങ്ങാപ്പുഴ: ചുരത്തിൽ ഒമ്പതാം വളവിനടുത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കല്ലും മണ്ണും വന്നടിഞ്ഞ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരെത്തി കല്ലുംമണ്ണും നീക്കം ചെയ്തു. റോഡിലേക്ക് കുത്തിയൊലിച്ചെത്തുന്ന വെള്ളപ്പാച്ചിലുകൾ ഓവ്ചാലിലേക്ക് തിരിച്ചുവിട്ട് റോഡിലെ തടസ്സം നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിലാക്കി. സി.എച്ച്. മുനീർ, പി.കെ. മജീദ്, സതീശൻ, സലീം, വിനോദ് എന്നിവരാണ് നേതൃത്വം വഹിച്ചത്. പേമാരിയിലും ചുഴലിക്കാറ്റിലും വ്യാപക നാശം കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ശാന്തിനഗർ, വലിയ കൊല്ലി, വേളംകോട്, മുറംപാത്തി എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിലും, ശക്തമായ പേമാരിയിലും വ്യാപക കൃഷിനാശം. ഒരുവീടും തകർന്നു. ശാന്തിനഗർ ചിരട്ടോലിക്കൽ വർഗീസിെൻറ വീടിനുമുകളിൽ പനയും കമുകും കടപുഴകി വീട് പൂർണമായും നശിച്ചു. വലിയ കൊല്ലി പുൽത്തകിടിയിൽ അബ്രഹാമിെൻറ വീടിനുമുകളിൽ തെങ്ങു വീണ് ഭാഗികമായി തകർന്നു. ആഗസ്തി തേക്കിലക്കാട്ട്, ജോസഫ് തേക്കിലക്കാട്ട് എന്നിവരുടെ പാട്ടത്തിനെടുത്ത വാഴ കൃഷിയും അരീക്കൽ ഷീജ ബോബിയുടെ നേതൃത്വത്തിലുള്ള ജെ.എൽ.ജി ഗ്രൂപ്പിെൻറ വാഴകൃഷിയും പൂർണമായും നശിച്ചു. ചോക്കാട് ബിജു ജോസഫിെൻറ കമുക,് തെങ്ങ്, ജാതി കുരുമുളക് എന്നിവയും മാത്യു ഇലഞ്ഞിക്കൽ, എമേഴ്സൻ പുരയിടത്തിൽ, ഇബ്രാഹിം കൊയ്യപ്പുറം, ബേബിച്ചൻ കോഴിപ്പുറം, പുന്നത്താനത്ത് തോമസ്, സിജു ജോസഫ് വലിയ കൊല്ലി എന്നിവരുടെ ടാപ്പ് ചെയ്യുന്ന റബർ മരങ്ങളും കാറ്റിൽ നശിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, വാർഡംഗം ജോബി ജോസ്, കൃഷി ഓഫിസർ ഷബീർ അഹമ്മദ്, വില്ലേജ് അസിസ്റ്റൻറ് എ.പി. രാജു, കൃഷി അസിസ്റ്റൻറുമാരായ കെ. രാജേഷ്, മിഷേൽ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.