മഴ കനത്തു; ചാമോറ-കൊല്ലപ്പടി റോഡിെൻറ കരിങ്കൽഭിത്തി തകർന്നു ഒാമശ്ശേരി: മലയോരമേഖലയിൽ മഴ കനത്തതോടെ വ്യാപക നാശനഷ്ടങ്ങൾ. ഒാമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തികളിലായി പെരിവില്ലി, ചാമോറ കൊല്ലപ്പടി, ശാന്തിനഗർ പ്രദേശങ്ങളിൽ വ്യാപകനഷ്ടങ്ങളുണ്ടായി. ചാമോറ-കൊല്ലപ്പടി റോഡിന് കെട്ടിയുണ്ടാക്കിയ 12 മീറ്റർ നീളത്തിലും എട്ട് മീറ്റർ ഉയരത്തിലുമുള്ള കരിങ്കൽ ഭിത്തി തകർന്നു. സ്കൂൾ വിദ്യാർഥികളടക്കം കാൽനട യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഏക ബസ് സർവിസും നിലച്ച അവസ്ഥയിലാണ്. രാത്രിയുണ്ടായ കാറ്റിലും മഴയിലും പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും ലൈനുകളിൽ മരങ്ങൾ വീണതുകാരണം വൈദ്യുതിവിതരണം പൂർണമായും നിലച്ചു. ഉച്ചയോടുകൂടിയാണ് ഭാഗികമായി വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞത്. ഒാമശ്ശേരി-തിരുവമ്പാടി, മുക്കം ഭാഗങ്ങളിലേക്കുള്ള വൈദ്യുതിവിതരണമാണ് പൂർണമായും നിലച്ചത്. പരിപാടികൾ ഇന്ന് കുന്ദമംഗലം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്: മേഖല മജ്ലിസ് ഫെസ്റ്റ് സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം -എം.സി. സുബ്ഹാൻ ബാബു -ഉച്ച 1.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.