മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ കക്കാട് കടവിൽനിന്ന് മംഗലശ്ശേരി തോട്ടത്തിൽ കടവിലേക്കുള്ള തൂക്കുപാലം നിർമാണത്തിനുള്ള നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഒരു കോടി രൂപ ചെലവിലാണ് തൂക്കുപാലം നിർമിക്കുന്നത്. സ്ഥലം എം.എൽ.എ ജോർജ് എം. തോമസിെൻറ നിരന്തര പ്രവർത്തനത്തിെൻറ ഫലമായാണ് ഇരുവഴിഞ്ഞിപുഴയുടെ ഇരുകരകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. കക്കാടുനിന്ന് മംഗലശ്ശേരി തോട്ടം വഴി ചേന്ദമംഗലൂർ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ തോണിയെയാണ് ആശ്രയിച്ചിരുന്നത്. രണ്ടു വർഷത്തിലേെറയായി തോണി സംവിധാനം നിലച്ചിരിക്കയാണ്. കാലവർഷത്തിൽ കലിതുള്ളിയൊഴുകുന്ന കടവിലെ പുഴയിലൂടെ തോണി തുഴയുന്നവരെയും ലഭിക്കാെതയായി. ഈ മേഖലയിൽ ജോലി ചെയ്യുന്നവരും രംഗം വിട്ടു. കക്കാട്, കാരശ്ശേരി, വലിയപറമ്പ് എന്നിവിടങ്ങളിൽനിന്നുമായി നിരവധി വിദ്യാർഥികൾ ചേന്ദമംഗലൂരിലെ വിവിധ സ്ഥാപനങ്ങളിലും സ്കൂളുകളിൽ പഠനം നടത്തുന്നുണ്ട്. അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിലും വിവിധ സ്ഥാപനങ്ങളിൽ, സ്കൂളുകളിൽ, ജോലിചെയ്യുന്ന ഒട്ടേറെ ജീവനക്കാരുണ്ട്. തൂക്കുപാലം സാഫല്യമാകുന്നതോടെ എളുപ്പത്തിൽ കക്കാട് അങ്ങാടിയിലേക്ക് എത്തിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.