കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിെൻറ ഓഫിസ് ഉദ്ഘാടനം ഇ.എം.ഇ.എ ജനറൽ സെക്രട്ടറി പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. മാനേജർ സി.പി. മുഹമ്മദ് കുട്ടി, എക്സി. അംഗം ബലത്തിൽ ബാപ്പു, ഹെഡ്മാസ്റ്റർ പി.ജെ. കുര്യൻ, പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി.കെ. ഖമറുദ്ദീൻ, എസ്.എം.സി ചെയർമാൻ സി.പി.എ. അസീസ്, ജി. സുധീർ, മറിയുമ്മ കുട്ടി എന്നിവർ സംസാരിച്ചു. കാർഷിക യന്ത്രങ്ങളുടെ പരിശീലന പരിപാടി കൊടിയത്തൂർ: സർവിസ് സഹകരണ ബാങ്കും കോഴിക്കോട് കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഓഫിസും സംയുക്തമായി ബാങ്കിെൻറ കീഴിലുള്ള ഗ്രീൻ ലാൻഡ് കർഷക സേവന കേന്ദ്രത്തിലെ ഗ്രീൻ ആർമി അംഗങ്ങൾക്ക് കാർഷിക യന്ത്രങ്ങളുടെ പരിശീലന പരിപാടി ആരംഭിച്ചു. സെപ്റ്റംബർ 14 മുതൽ 28 വരെയാണ് പരിശീലന പരിപാടി. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ പി.കെ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ടി. ഗീത മുഖ്യപ്രഭാഷണം നടത്തി. ടി. അഹമ്മദ് കബീർ, എം. സെയ്തലവി, കൃഷി ഓഫിസർ എം.എം. സബീന, ബാങ്ക് മുൻ പ്രസിഡൻറ് എ.സി. മൊയ്തീൻ, പി. ഷിനോ, എ.സി. നിസാർ ബാബു, സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.