യൂത്ത്​ലീഗ് റോഡ് ഉപരോധിച്ചു

നരിക്കുനി: ശോച്യാവസ്ഥയിലായ നരിക്കുനി--കുമാരസ്വാമി റോഡി​െൻറ പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മടവൂർ, കുരുവട്ടൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റികൾ സംയുക്തമായി പുല്ലാളൂരിൽ റോഡ് ഉപരോധിച്ചു. പണി ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് ഉപരോധ സമരം മുന്നറിയിപ്പ് നൽകി. ഉപരോധസമരം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡൻറ് റാഫി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ, അക്കിനാരി മുഹമ്മദ്, കെ.പി. മുഹമ്മദൻസ്, ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, സി. അഹമ്മദ് കോയ ഹാജി, ഇസ്മായീൽ കുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു. 11.30 ഓടെ ചേവായൂർ പൊലീസ് നേതാക്കളെ അറസ്റ്റുചെയ്ത് നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.