പേരാമ്പ്ര: വ്യാഴാഴ്ച ഉച്ചയോടെ പേരാമ്പ്രയിൽ മഴ അൽപം മാറിനിന്നത് ഇവിടത്തുകാരുടെ കണ്ണീർമഴയോട് മത്സരിക്കാൻ കഴിയാത്തതുകൊണ്ടാവാം. വാഹനാപകടത്തിൽ മരിച്ച സുഹൃത്തുക്കളായ ചീക്കിലോട്ട് മീത്തൽ ഫഹദിെൻറയും കണ്ണോത്തറ മീത്തൽ ശ്രീകാന്തിെൻറയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ അക്ഷരാർഥത്തിൽ മഴയെ തോൽപിക്കുന്ന കണ്ണീർമഴയായിരുന്നു. വീട്ടിലും പൊതുദർശന സ്ഥലത്തുമായി നൂറു കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കും മുമ്പാണ് പറക്കമുറ്റാത്ത രണ്ടു പെൺമക്കളേയും കുടുംബത്തേയും തനിച്ചാക്കി ശ്രീകാന്ത് യാത്രയായത്. വിദേശത്ത് പോകാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ഫഹദും സുഹൃത്തിെൻറ കൂടെ അന്ത്യയാത്ര പോയത്. ഫഹദിെൻറ മൃതദേഹം പേരാമ്പ്ര ടൗൺ പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിനുശേഷം 3.30ന് ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ശ്രീകാന്തിെൻറ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മുൻ എം.എൽ.എമാരായ കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭൻ, ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം മുഹമ്മദ് ഇഖ്ബാൽ, മലബാർ ദേവസ്വം ബോർഡ് അംഗം ശശികുമാർ, പേരാമ്പ്ര ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.പി.എ അസീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എ.കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിതേഷ് മുതുകാട്, അജിത കൊമ്മിണിയോട്ട്, വി.കെ. സുനീഷ്, ജെ.ഡി.എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, പേരാമ്പ്ര വികസന മിഷൻ കൺവീനർ എം. കുഞ്ഞമ്മദ്, സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. ബാബു, കാലിക്കറ്റ് പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് ഇ.പി. മുഹമ്മദ്, എം.കെ.സി. കുട്ട്യാലി, പി.ജെ. തോമസ്, വി.വി. ദിനേശൻ, കിഴക്കയിൽ ബാലൻ, ആർ.കെ. മുഹമ്മദ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 4.45 ഓടെ ലാസ്റ്റ്കല്ലോട് എരഞ്ഞി അമ്പലത്തിനു സമീപം ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 'എരവട്ടൂർ ആനേരിക്കുന്ന് റോഡ് എടക്കയിൽ റോഡുമായി ബന്ധിപ്പിക്കണം' പേരാമ്പ്ര: എരവട്ടൂർ ആനേരിക്കുന്ന് റോഡ് എടക്കയിൽ റോഡുമായി ബന്ധിപ്പിക്കണമെന്ന് സി.പി.എം എരവട്ടൂർ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഇ. അഹമദ് നഗറിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി.എം. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ഗോപി, വി.കെ. പ്രമോദ്, കെ. കുഞ്ഞിക്കണ്ണൻ, കെ. നബീസ, കെ.പി. രവി, എം.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഇ.എം. ബാബുവിനെ തെരഞ്ഞെടുത്തു. അനുശോചിച്ചു പേരാമ്പ്ര: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കണ്ണോത്തര മീത്തൽ ശ്രീകാന്തിെൻറയും ചീക്കിലോട്ട് മീത്തൽ ഫഹദിെൻറയും വിയോഗത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, മെംബർ ഗോപി മരുതോറേമ്മൽ, ടി. രാജൻ, ഇ.പി. മുഹമ്മദ്, ആർ.കെ. മുഹമ്മദ്, ടി. ശിവദാസൻ, ശരീഫ് ചീക്കിലോട്ട്, ടി.പി. അബ്ദുൽ മജീദ്, ഒ.ടി. രാജു, കെ. പ്രിയേഷ്, കണാരൻ നായർ, ടി. ബാബു, എ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.