കരാറുകാരുടെ സമരമാണ് ൈപപ്പ് നന്നാക്കാൻ തടസ്സം മാവൂർ: ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി വഴിയുള്ള കുടിവെള്ള വിതരണം മുടങ്ങി. പൈപ്പ് ജലത്തെ ആശ്രയിക്കുന്ന പ്രദേശത്തെ 1600 ലേറെ ഉപഭോക്താക്കൾ ഇതുമൂലം ദുരിതത്തിലായി. മാവൂർ-കെട്ടാങ്ങൽ റോഡിൽ അടുവാട് വിതരണ ൈപപ്പ് പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം. അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാർ സമരത്തിലായതിനാൽ ചോർച്ച അടയ്ക്കൽ വൈകുകയാണ്. പമ്പിങ് നടത്തുേമ്പാൾ ജലം വൻതോതിൽ പാഴാകുന്നതിനാൽ വിതരണ പൈപ്പിലെ വാൾവ് പൂട്ടിയിരിക്കുകയാണ്. പൈപ്പ് അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാകാതെ വിതരണം പുനഃസ്ഥാപിക്കാനാവില്ല. നിലവിൽ ലൈനിലെ അറ്റകുറ്റപ്പണി അടക്കം ചെയ്യുന്നത് കരാർ െതാഴിലാളികളെ ഉപയോഗിച്ചാണ്. ഇവർ ഏതാനും ദിവസമായി സമരത്തിലാണ്. മുൻ കാല പ്രവർത്തനങ്ങൾക്ക് നൽകിയ ബില്ല് മാറി നൽകാൻ സർക്കാർ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ചാണ് സമരം. കൂടാതെ, ൈപപ്പ് നന്നാക്കുന്നതിന് റോഡ് കുത്തിപ്പൊളിക്കേണ്ട സ്ഥിതിയുണ്ട്. ഇതിന് പൊതുമരാമത്ത് വകുപ്പിെൻറ അനുമതി വേണം. അനുമതി കിട്ടിയാൽതന്നെ കരാറുകാരുടെ സമരം തീരാതെ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിെൻറ അനുമതി തേടിയിട്ടുണ്ടെന്ന് ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയുടെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ സാജൻ പറഞ്ഞു. കരാറുകാരുടെ സമരം നീളുകയാണെങ്കിൽ മറ്റ് പണിക്കാരെ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് എക്സിക്യൂട്ടീവ് എൻജിനീയറോട് അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സമരം ഒത്തുതീർക്കുന്നതിന് എക്സി. എൻജിനീയറുമായി വ്യാഴാഴ്ച കരാറുകാർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. െവള്ളിയാഴ്ച വീണ്ടും ചർച്ച നടക്കുന്നുണ്ട്. കുടിെവള്ള വിതരണം പുനഃസ്ഥാപിക്കണം മാവൂർ: മാവൂരിലെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡൻറ് മങ്ങാട്ട് അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. കെ. അലി ഹസൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ.പി. അഹമ്മദ്, എൻ.പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. വി.കെ. റസാഖ് സ്വാഗതവും ടി. ഉമ്മർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.