കെ.എഫ്.സി നടപടിക്കെതിരെ ഉപവാസം ഇന്ന്​

കോഴിക്കോട്: അഴിമതി വിരുദ്ധ ജനകീയകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ ബന്ധിത--മൗന ഏകദിന ഉപവാസം വ്യാഴാഴ്ച നടക്കും. മുതലക്കുളം കേരള ഫിനാൻഷ്യൽ കോർപറേഷ​െൻറ (കെ.എഫ്.സി) മുമ്പിൽ രാവിലെ 10 മുതൽ അഞ്ചുവരെയാണ് ഉപവാസം. അഴിമതി വിരുദ്ധ ജനകീയകേന്ദ്രം പ്രസിഡൻറ് ബി. കിരൺ ബാബു ചങ്ങലകൊണ്ട് ശരീരം ബന്ധിപ്പിച്ചു ഉപവാസം അനുഷ്ഠിക്കും. കെ.എഫ്.സിയിൽനിന്ന് ലോണെടുത്ത കിരൺ ബാബുവി​െൻറ സ്വത്തുകൾ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കുകയും കള്ളലേലം നടത്തി രജിസ്ട്രേഷൻ നടത്തുകയും ചെയ്ത സംഭവത്തിനെതിരെയാണ് ഒറ്റയാൻ സമരമെന്ന് ഭാരവാഹികൾ പറഞ്ഞു. എസ്.എഫ്.സി, സർഫാസി ആക്ട്, സഹകരണ നിയമം, ആർബിേട്രഷൻ എന്നിവ ഭേദഗതി ചെയ്യണമെന്നും ഉപവാസത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ബി. കിരൺ ബാബു, കെ.വി.ജനാർദ്ദനൻ, എം.കെ. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.