കെ.എ.ടി.എഫ് ഐക്യദാർഢ്യ റാലി

കോഴിക്കോട്: ആട്ടിയോടിക്കപ്പെടുന്ന റോഹിങ്ക്യൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ശിക്ഷക്സദനിൽ നിന്നാരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ഭാരവാഹികളായ സി. അബ്ദുൽ അസീസ്. കെ.കെ. അബ്ദുൽ ജബ്ബാർ, എം.പി. അബുൽ ഖാദർ, അബ്ദുല്ല ചോയിമഠം, പി. മുഹമ്മദലി, സാദിഖ്ഹസൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി. തുടർന്നുനടന്ന സമാപനയോഗം കെ.എ.ടി.എഫ് മുൻ ജന. സെക്രട്ടറി എൻ.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി. അബ്ദുൽ അസീസ്, അബ്ദുറഹീം, ജൈസൽ, കെ.വി. സലാം കാവുങ്ങൽ, കെ.കെ. യാസിർ, എൻ. ജാഫർ, ഷാജ ഹാൻ അലി അഹമദ്, ഉമർ ചെറൂപ്പ, ഐ. സൽമാൻ, ടി.പി. അബ്ദുറഹിമാൻ കുട്ടി, പി. മുഹമ്മദ്, ശരീഫ് കിനാലൂർ, പി.കെ. ഹൈദറലി , ടി.കെ. അസീസ്, മുഹമ്മദ് ചെറുവാടി, ടി. ഇൽയാസ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.