കൽപറ്റ^പടിഞ്ഞാറത്തറ റോഡ്: പ്രതിഷേധം ശക്തമാക്കാനുറച്ച്​ നാട്ടുകാർ

കൽപറ്റ-പടിഞ്ഞാറത്തറ റോഡ്: പ്രതിഷേധം ശക്തമാക്കാനുറച്ച് നാട്ടുകാർ കൽപറ്റ-പടിഞ്ഞാറത്തറ റോഡ്: പ്രതിഷേധം ശക്തമാക്കാനുറച്ച് നാട്ടുകാർ *അറ്റകുറ്റപ്പണികൾക്ക് അടിയന്തരമായി തുക അനുവദിക്കുമെന്ന് എം.എൽ.എ കാവുംമന്ദം: കൽപറ്റ--പടിഞ്ഞാറത്തറ സംസ്ഥാനപാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ആക്ഷൻകമ്മിറ്റി തീരുമാനം. റോഡ് കടന്നുപോകുന്ന പഞ്ചായത്തുകളിൽ ഹർത്താൽ നടത്തും. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഈ പാത വർഷങ്ങളായി തകർന്ന അവസ്ഥയിലാണ്. ഫെബ്രുവരിയിൽ ജില്ലയിലെത്തിയ പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നിവേദനം നൽകുകയും അറ്റകുറ്റപ്പണി നടത്തുന്നതിന് നിർേദശം നൽകുകയും കുറഞ്ഞ ഭാഗത്തുമാത്രം പണി നടത്തുകയും ചെയ്തു. എന്നാൽ, മഴക്കാലം ആരംഭിച്ചതോടെ റോഡു മുഴുവനായും തകർന്നു. പിണങ്ങോട്, കാവുംമന്ദം ടൗണുകളിലും വലിയ കുഴികളാണുള്ളത്. വാഹനങ്ങൾ പോകുമ്പോൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരും കാൽനടയാത്രക്കാരും ചെളിവെള്ളത്തിൽ കുളിക്കുന്ന അവസ്ഥയാണുള്ളത്. വലിയ കുഴികളിൽ വീണ് ഇരുചക്ര യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന ജില്ലയിലെതന്നെ പ്രധാനപാതകളിൽ ഒന്നിനാണ് ഈ അവസ്ഥ. കഴിഞ്ഞ പെരുന്നാൾ, ഓണം അവധി ദിനങ്ങളിൽ ജില്ലയിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ ബാണാസുര സാഗറിലേക്കും കർളാട് തടാകത്തിലേക്കും എത്തിയത് ഈ ദുർഘടപാത താണ്ടിയാണ്. ഒരുമാസം കൊണ്ട് പരിശോധന നടത്തി ടെൻഡർ നടത്താൻ വകുപ്പുമന്ത്രി നിർേദശം നൽകിയിട്ട് ഏഴുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് നാട്ടുക്കാർ. കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. റോഡ് കടന്നുപോകുന്ന പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ജനപ്രതിനിധികളെയും രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രതിനിധികളുടെയും യോഗം അടുത്താഴ്ച കാവുംമന്ദത്ത് ചേരുന്നതിനും തീരുമാനിച്ചു. ആക്ഷൻകമ്മിറ്റി ചെയർമാൻ ജോജിൻ.ടി. ജോയി അധ്യക്ഷത വഹിച്ചു. കെ.കെ. വിൻസ​െൻറ്, ഷിബു പോൾ, പി.ടി. മണികണ്ഠൻ, എം.ആർ. രാജേഷ്, പി.കെ. അഷ്റഫ്, ബോബൻ ജോസഫ്, സുഭാഷ് കുമാർ, കെ. ബാബു, കെ.ടി. ജിജേഷ്, പി.കെ. പ്രകാശൻ, വിൽസൺ തൊട്ടിയിൽ, ഭാർഗവൻ, കെ.എ. റെജ്ലാസ്, നാസർ കുത്തിനി എന്നിവർ സംസാരിച്ചു. അതേസമയം, റോഡി​െൻറ നവീകരണത്തിനുമുമ്പ് അടിയന്തരമായി കുഴികളടച്ച് അറ്റകുറ്റപ്പണി നടത്താൻ തുക അനുവദിക്കാമെന്ന് എം.എൽ.എ ആക്ഷൻകമ്മിറ്റി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.