മധുരം നുണഞ്ഞ് ഉണ്ണിക്കണ്ണന്മാർ; കൂട്ടിന് ഗോപികമാരും

കൽപറ്റ/മാനന്തവാടി/സുൽത്താൻബത്തേരി: മധുരം നുണഞ്ഞും കൈയിലെ ഒാടുക്കുഴൽ കൊണ്ട് കുസൃതികളിച്ചും അമ്മമാരോട് വാശിപിടിച്ചും ഉണ്ണിക്കണ്ണന്മാർ. അവർക്ക് കൂട്ടായി വെണ്ണക്കുടങ്ങളുമേന്തി രാധികമാരും...ഗോപികമാരും... ഒപ്പം ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണലീലകൾ ഒാർമിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങൾകൂടി ചേർന്നതോടെ ജില്ലയിലെ നഗരവിഥീകൾ വർണശബളമായി. കരച്ചിലും വാശിയും മാറ്റാനായി അച്ഛനമ്മമാർ നൽകിയ മൊബൈൽ ഫോണിൽ പടം പിടിക്കുന്ന തിരക്കിലായിരുന്നു ചില കുസൃതിക്കണ്ണന്മാർ. ഗോപികമാേരാടൊത്തും കൂട്ടുകാരായ ഉണ്ണിക്കണ്ണന്മാേരാടൊപ്പവും ഫോട്ടോയെടുത്ത് ന്യൂജെൻ സ്റ്റൈലിൽ തന്നെ അവർ ശോഭായാത്ര ആഘോഷമാക്കി. ചില വിരുതൻ കണ്ണന്മാർ വിശന്നപ്പോൾ മാതാപിതാക്കളോടൊപ്പം ബേക്കറികളിലും മറ്റുപോയി ഇഷ്ടമുള്ളത് വാങ്ങികഴിക്കുന്നതും കൗതുകമായി. കൽപറ്റയിൽ നടന്ന മഹാശോഭായാത്ര വൈകീട്ട് അഞ്ചുമണിയോടെ നഗരത്തിലേക്ക് കടന്നു. കൃഷ്ണവേഷമണിഞ്ഞ ബാലികാബാലന്മാർ, ഗോപികാവേഷമണിഞ്ഞ ബാലികമാർ, താലപ്പൊലി, ചെണ്ടമേളം, ഭജനസംഘങ്ങൾ, ശ്രീകൃഷ്ണചരിതം അനുസ്മരിക്കുന്ന നിശ്ചലദൃശ്യങ്ങൾ എന്നിവയടങ്ങിയ ശോഭയാത്ര 5.45ഒാടെ നഗരമധ്യത്തിലെത്തി. കൃഷ്ണ‍​െൻറ കാളിയമർദനവും, വൃന്ദാവനത്തിൽ േഗാപികമാരൊടൊപ്പം കളിച്ചിരിക്കുന്ന കണ്ണനും രാധയുമായി കിന്നരിക്കുന്ന കണ്ണനുമെല്ലാം കാഴ്ചക്കാർക്ക് വിരുന്നായി. ഗതാഗതം നിയന്ത്രിച്ച് പൊലീസ് ശോഭായാത്രക്കായി വഴിയൊരുക്കി ബാലഗോകുലത്തി​െൻറ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ശോഭായാത്രയിൽ നിരവധിപേർ പങ്കാളികളായി. ഉപശോഭായാത്രകളും മഹാശോഭായാത്രകളുമായി 350ഒാളം ശോഭായാത്രകളാണ് ജില്ലയിൽ നടന്നത്. ശോഭായാത്രക്കുമുന്നോടിയായി ബാലഗോകുലത്തി​െൻറ നേതൃത്വത്തില്‍ ക്ഷേത്രാങ്കണങ്ങളില്‍ ഉറിയടി, ഗോപുര നിര്‍മാണം, ചിത്രരചന തുടങ്ങിയ വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും ഗോപൂജകളും സംഘടിപ്പിച്ചു. കല്‍പറ്റ, മാനന്തവാടി, ബത്തേരി, പുല്‍പള്ളി, പനമരം, നിരവില്‍പ്പുഴ, അമ്പലവയല്‍, കാട്ടിക്കുളം തുടങ്ങി പന്ത്രണ്ടോളം കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. കമ്പളക്കാട്, വൈത്തിരി, കണിയാമ്പറ്റ, കരണി, വെണ്ണിയോട്, മുട്ടില്‍, പിണങ്ങോട്, പടിഞ്ഞാറത്തറ, കല്ലൂര്‍, ചീരാല്‍, കോളിയാടി, ആനപ്പാറ, നെടുമ്പാല, ചൂരല്‍മല, തൃക്കൈപ്പറ്റ, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ, പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട്, വാളാട്, തലപ്പുഴ, ഇരുളം, കാവുമന്ദം, വെള്ളമുണ്ട തുടങ്ങി നാല്‍പതോളം കേന്ദ്രങ്ങളില്‍ പ്രധാന ആഘോഷപരിപാടികള്‍ നടന്നു. മാനന്തവാടി നഗരത്തിലെ ശോഭായാത്രയിൽ ആ‍യിരങ്ങൾ പങ്കാളികളായി. ഉച്ചക്ക് രണ്ടു മണിയോടെ തന്നെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ചെറുശോഭായാത്രകൾ മാനന്തവാടി താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. ഇവിടെ സംഗമിച്ച ശോഭായാത്രകൾ മഹാശോഭ യാത്രയായി വൈകുന്നേരം അഞ്ചുമണിയോടെ പുറപ്പെടാനിരിക്കെ ചന്നംപിന്നം മഴ പെയ്തത് സംഘാടകരെ ആശങ്കയിലാഴ്ത്തി. എന്നാൽ, മഴ മാറിയതോടെ നഗരപ്രദക്ഷിണം നടത്തി ശോഭായാത്ര സമാപന സ്ഥലമായ എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ വീണ്ടും മഴയെത്തി. മഴയെ വകവെക്കാതെ ഉറിയടി ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങളിൽ നിരവധി പേരാണ് പങ്കെടുത്തത്. ശോഭായാത്രക്ക് സ്വാഗതസംഘം ഭാരവാഹികളായ സുനിൽകുമാർ, സന്തോഷ് ജി. നായർ, പി.ആർ. മഹേഷ്, കെ.പി. സനൽകുമാർ, പുനത്തിൽ രാജൻ എന്നിവർ നേതൃത്വം നൽകി. ബത്തേരിയില്‍ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര ഭക്തിസാന്ദ്രമായി. ആയിരങ്ങള്‍ പങ്കെടുത്ത ശോഭായാത്ര സാംസ്‌കാരിക സമ്മേളനത്തോടെയാണ് അവസാനിച്ചത്. വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മുപ്പതോളം ശോഭായാത്രകള്‍ സ്വതന്ത്രമൈതാനിയില്‍ വെച്ച് സംഗമിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗണില്‍ പ്രദക്ഷിണം നടത്തുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ ടാബ്ലോകളും വര്‍ണാഭമായ രഥങ്ങളും കുട്ടി കൃഷ്ണന്മാരും ശോഭയുടെ മാറ്റു കൂട്ടി. രാത്രി ഏഴ് മണിയോടെയാണ് ശോഭായാത്ര ബത്തേരിയില്‍ സംഗമിച്ചത്. ചുള്ളിയോട്: ഗുരുജി ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വാര്‍ഡ് മെംബര്‍ പി.എം. റഫീക്ക് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍, പി.യു. സുരേഷ്, അഭിജിത്ത്, വിദ്യാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തലപ്പുഴ: വരയാൽ കാവുഞ്ചോല ശിവക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. പി.കെ. രാധാകൃഷ്ണൻ, രവീന്ദ്രൻ കാവുഞ്ചോല, കെ.കെ. ചന്ദ്രൻ, പി.ബി. അനീഷ്, ടി.കെ. ബാബു എന്നിവർ നേതൃത്വം നൽകി. പൊങ്ങിണി: ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഭക്തമീര ബാലഗോകുലം, കാനഞ്ചേരി നിവേദിത, പടിഞ്ഞാറെ വീട് കോളനി വൃന്ദാവന എന്നീ ബാലഗോകുലങ്ങളുടെയും ആഭിമുഖ്യത്തിൽ പൊങ്ങിണിയിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ ഷീല രാമദാസ് ഉദ്ഘാടനം ചെയ്തു. മോഹനൻ കാനഞ്ചേരി, പ്രഹ്ലാദൻ കർത്ത, സരസ്വതി വേണുഗോപാൽ, സജീവൻ കൊല്ലിവയൽ, സുനന്ദ ബാലൻ എന്നിവർ സംസാരിച്ചു. നെടുങ്കരണ: വിവേകാനന്ദ ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തില്‍ ഘോഷയാത്ര നടത്തി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ സതീഷ്‌, സാംകുമാർ, എ.ആർ. രതീഷ്‌, സി. പ്രതീഷ്‌, സജി എന്നിവർ നേതൃത്വം നല്‍കി. പുൽപള്ളി: വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചെറുഘോഷയാത്രകൾ ചേടാറ്റിൻകാവിൽ സംഗമിച്ച് മഹാ ശോഭായാത്രയായി നഗര പ്രദിക്ഷണം നടത്തി സീതാദേവി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ജയൻ കൊട്ടാരത്തിൽ, പി. പത്മനാഭൻ മാസ്റ്റർ, കെ.പി. ഗോവിന്ദൻകുട്ടി, കെ.ഡി. ഷാജിദാസ്, ഗിരീഷ്, വെങ്കിടദാസ് എന്നിവർ നേതൃത്വം നൽകി. TUEWDL16 പൊങ്ങിണി ക്ഷേത്ര സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഉറിയടി ---------------------------------------------------------- TUEWDL17, TUEWDL18 കൽപറ്റ നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന് ---------------------------------------------------------- TUEWDL19 വരയാൽ കാവുഞ്ചോല ശിവക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര ---------------------------------------------------------- TUEWDL20 പഴയ വൈത്തിരിയിൽ നടന്ന ശോഭായാത്ര ---------------------------------------------------------------------- TUEWDL21 ചുള്ളിയോട് നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽനിന്ന് ---------------------------------------------------------------------- TUEWDL22,TUEWDL23 മാനന്തവാടിയിൽ നടന്ന ശോഭായാത്രയിൽ നിന്ന് ---------------------------------------------------------------------- TUEWDL24 സുൽത്താൻ ബത്തേരിയിൽ നടന്ന ശോഭായാത്രയിൽ നിന്ന് ---------------------------------------------------------------------- TUEWDL25 വാളാട് ശ്രീകുരിക്കിലാൽ ഭഗവതി ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര ---------------------------------------------------------------------- TUEWDL26 പുൽപള്ളിയിൽ നടത്തിയ ശോഭായാത്രയിൽനിന്ന് -------------------------------------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.