ശ്രീകൃഷ്ണ ജയന്തി

ആയഞ്ചേരി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തി​െൻറ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു. ഉണ്ണിക്കണ്ണന്മാർ, ഗോപികമാർ, താലപ്പൊലിയേന്തിയ അമ്മമാർ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, മുത്തുക്കുടകൾ എന്നിവ ശോഭായാത്രക്ക് നിറം പകർന്നു. മൂർച്ചിലോട്ട് അയ്യപ്പ ഭജനമഠം, മുക്കടത്തുംവയൽ അയ്യപ്പ ഭജനമഠം, തറോപ്പൊയിൽ, കോട്ടപ്പള്ളി അയ്യപ്പ ഭജനമഠം, ആയഞ്ചേരി തെരു ഗണപതി ക്ഷേത്രം, കടമേരി പരദേവത ക്ഷേത്രപരിസരം എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട ശോഭായാത്രകൾ ആയഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി മാതാ അമൃതാനന്ദമയി മഠത്തിൽ സമാപിച്ചു. തുടർന്ന് പ്രസാദ വിതരണം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.