ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ തീപിടിച്ചു

കോഴിക്കോട്: ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചെലപ്രത്തിനുസമീപം കോട്ടൂപ്പാടം ചാലിക്കര സിൻജിത്തി​െൻറ വീട്ടുമുറ്റത്താണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. രാവിലെ 11ഒാടെയാണ് സംഭവം. സിലിണ്ടർ ചോരുകയും തൊട്ടടുത്തുള്ള അടുപ്പിൽ നിന്ന് തീ പടരുകയുമായിരുന്നു. വെള്ളിമാടുകുന്ന് ഫയർഫോഴ്സിൽ നിന്ന് സ്റ്റേഷൻ ഒാഫിസർ കെ.പി. ബാബുരാജ​െൻറ നേതൃത്വത്തിൽ എത്തിയ മിനി വാട്ടർ മിസ്റ്റ് ഉൾപ്പെടെ രണ്ട് യൂനിറ്റുകളാണ് തീയണച്ചതും ഗ്യാസി​െൻറ ചോർച്ച പരിഹരിച്ചതും. ഡ്രൈകെമിക്കൽ പൗഡർ എക്സ്റ്റിങ്ക്യുഷർ, കാർബൺ ഡൈ ഒാക്ൈസഡ് എക്സ്റ്റിങ്ക്യുഷർ എന്നിവ ഉപയോഗിച്ചാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.