ഒാമശ്ശേരി: 2012ൽ വിജ്ഞാപനം ചെയ്ത ൈഹസ്കൂൾ അസിസ്റ്റൻറ് സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്, നാച്വറൽ സയൻസ് വിഷയങ്ങളിൽ പരീക്ഷ നടന്ന് വർഷം ഒന്നുകഴിഞ്ഞിട്ടും ചുരുക്കപ്പട്ടികപോലും പി.എസ്.സി പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോഗാർഥികൾ ആശങ്കയിൽ. വിജ്ഞാപനം നടത്തി നാലു വർഷത്തിനുശേഷം 2016ലാണ് പരീക്ഷ നടത്തിയത്. വർഷം ഒന്ന് പിന്നിട്ടിട്ടും എ.എസ്.എ പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിൽ പി.എസ്.സി അകാരണമായ കാലവിളംബം നടത്തുകയാണ്. ലക്ഷക്കണക്കിനാളുകൾ എഴുതിയ എൽ.ഡി.സി പരീക്ഷകൾ ഉൾപ്പെടെ വിവിധ പരീക്ഷകളുടെ റാങ്ക്ലിസ്റ്റുകൾ കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ പലരും 40 വയസ്സിൽ കൂടുതലുള്ളവരാണ്. ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നീണ്ടുപോയാൽ വർഷങ്ങളെടുത്ത് നേടിയ യോഗ്യതയും നീണ്ടകാലത്തെ പി.എസ്.സി കാത്തിരിപ്പും വെറുതെയാകുമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.