ഗ്രാമവീഥികളെ അമ്പാടികളാക്കി ശോഭായാത്രകള്‍

ഉള്ള്യേരി: കാഞ്ഞിക്കാവ് പാട്ടുപുരക്കല്‍ പരദേവത ക്ഷേത്രം, കൂനഞ്ചേരി കുന്നുമ്മല്‍ സുബ്രഹ്മണ്യ കോവില്‍ ക്ഷേത്രം, ഉള്ള്യേരി മരുതൂര്‍ വിഷ്ണു ക്ഷേത്രം, കുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച യാത്രകള്‍ ഉള്ള്യേരി അങ്ങാടിയില്‍ കേന്ദ്രീകരിച്ചു മഹാശോഭായാത്രയായി തേവര്‍ പള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. മോഹനന്‍ വട്ടക്കണ്ടി, രാജേന്ദ്രന്‍ കുളങ്ങര, എ.എം. ഭാസ്കരന്‍, പീറ്റക്കണ്ടി ദാമോദരന്‍, സനല്‍ എരഞ്ഞിലോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണ ക്യാമ്പ് ആശ്വാസമായി ഉള്ള്യേരി: ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണത്തി​െൻറ ഭാഗമായി ആനവാതില്‍ നന്മനാട് െറസി. അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ ക്യാമ്പ് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. ആയിരത്തിലധികം അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കി. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. പ്രസിഡൻറ് ചന്ദ്രന്‍ മന്നോത്ത്, സെക്രട്ടറി ഷിജു മൈക്കോേട്ടരി, നാരായണന്‍ അടിയോടി, സീതി ചാലില്‍, ഗംഗാധരന്‍ മാസ്റ്റര്‍, അഷറഫ് ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.