മാനന്തവാടി: ഒണ്ടയങ്ങാടി 52ല്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപേർ റിമാൻഡിൽ. ഒണ്ടയങ്ങാടി പള്ളിച്ചാന്‍കുടി മത്തായി (62), സഹോദരന്‍ ഉലഹന്നാന്‍ (64), മത്തായിയുടെ മകന്‍ നിധീഷ് (29), മത്തായിയുടെ ഭാര്യ സഹോദരന്‍ കല്ലോടി കുഴിപ്പില്‍ സന്തോഷ് (37), കല്ലോടി അയിലമൂല മനക്കല്‍ മെല്‍വിന്‍ (22) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. അഞ്ച്പേര്‍ക്കെതിരെയും വധശ്രമത്തിനാണ് കേെസടുത്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പ്രദേശവാസികളായ കൂട്ടുങ്കല്‍ സിബി ചാക്കോ(30) സഹോദരന്‍ ബേബി ചാക്കോ(29), ലിബിന്‍ ജോർജ്(28) എന്നിവരെ പ്രതികളായ ഉലഹന്നാനും സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പിക്അപ് ജീപ്പിലെത്തിയ സംഘം നാട്ടുകാരുടെ മുന്നില്‍വെച്ച് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുന്നതിെൻറ തലേന്ന് ഉലഹന്നാെൻറ മകൻ ബൈജുവിനെ സിബിയും സംഘവും മർദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടുകയും സിബിയുള്‍പ്പെടെയുള്ള ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു തുടര്‍ച്ചയായിട്ടാണ് പിറ്റേദിവസം ആയുധവുമായെത്തിയ മത്തായിയും സംഘവും സിബി ഉൾപ്പെടെയുള്ളവരെ വെട്ടിയത്. വിദ്യാർഥിനിയോട് മോശമായി പെരുമാറിയയാൾ അറസ്റ്റിൽ സുൽത്താൻ ബത്തേരി: വിദ്യാർഥിനിയോട് മോശമായി പെരുമാറിയയാൾ അറസ്റ്റിൽ. ബത്തേരി പട്ടരുപടി ഉരുമടത്തിൽ രാധാകൃഷണനെയാണ്(62) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരമായി വിദ്യാർഥിനിയുടെ പിറകെനടന്നു ശല്യം ചെയ്യുന്നുെവന്ന പരാതിയെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ ബുധനാഴ്ച ബത്തേരി കോടതിയിൽ ഹാജറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.