വൈദ്യുതി ശ്​മശാനത്തോടുള്ള വിമുഖത മാറുന്നില്ല

കോഴിക്കോട്: നഗരസഭയിൽ വൈദ്യുതി ശ്മശാനം എത്തിയിട്ട് 16 വർഷമായെങ്കിലും ജനങ്ങൾക്ക് ഇനിയും ആധുനിക സംവിധാനത്തോടുള്ള വിമുഖത മാറിയില്ല. വിറകുചൂളകൾ തന്നെയാണ് ഭൂരിഭാഗം പേരും ഇപ്പോഴും സംസ്കാരത്തിന് ആശ്രയിക്കുന്നത്. സംസ്ഥാനത്തെ മറ്റു നഗരങ്ങളിൽ വൈദ്യുതി ശ്മശാനങ്ങളിൽ സംസ്കാരം സജീവമാണെങ്കിലും കോഴിക്കോട് ഇപ്പോഴും ഇതിനോട് വിമുഖത തുടരുകയാണ്. 2002 ജൂണിൽ അന്നത്തെ എം.പി കെ. മുരളീധരനാണ് വൈദ്യുതി ശ്മശാനം ഉദ്ഘാടനം ചെയ്തത്. ഏറെ പ്രചാരം നൽകിയെങ്കിലും കുറഞ്ഞ മൃതദേഹങ്ങൾ മാത്രമാണ് ഒാരോ വർഷവും ഇവിടെ എത്തുന്നത്. പരമ്പരാഗത ശ്മശാനത്തിൽ ദിവസം നിരവധി മൃതദേഹങ്ങൾ എത്തുേമ്പാൾ ഇവിടേക്ക് ഒന്നുപോലും വരാത്ത ദിവസങ്ങളുമുണ്ട്. വൈദ്യുതി ഉപയോഗിച്ച് കത്തിക്കുേമ്പാൾ അസ്ഥികൾ ബാക്കി കിട്ടില്ലെന്ന ഭയംമൂലമാകാം ആളുകൾ ഇപ്പോഴും പഴയരീതികൾ തന്നെ ആശ്രയിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ, കത്തിച്ച മൃതദേഹങ്ങളുടെ അസ്ഥികൾ മൂന്ന് മണിക്കൂറുകൾക്ക് ശേഷം ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് നൽകും. അവകാശികൾ ഇല്ലാത്തതാണെങ്കിൽ അവിടെ മണ്ണിൽ മറവുചെയ്യുന്നതാണ് രീതി. വൈദ്യുതി ശ്മശാനത്തി​െൻറ തൊട്ടടുത്താണ് വർഷങ്ങൾ പഴക്കമുള്ള പരമ്പരാഗത രീതിയിലുള്ള ശ്മശാനം. മാവൂർ റോഡിൽ നഗരസഭയുടെ പരിധിയിലുള്ള ഒന്നര ഏക്കറിലാണ് രണ്ട് ശ്മശാനങ്ങളും. ചകിരി, വൈക്കോൽ, ചളി എന്നിവ ഉപയോഗിച്ചാണ് പഴയ രീതിയിൽ ചൂള തയാറാക്കുന്നത്. സാധാരണ സംസ്കരണത്തിന് 1500 രൂപ ചെലവു വരുേമ്പാൾ വൈദ്യുതി ഉപയോഗിച്ച് സംസ്കരിക്കുന്നതിന് 500 രൂപ മാത്രം. വൈദ്യുതി ശ്മശാനത്തിൽ ഒരു ചൂള മാത്രമേ ഉള്ളൂവെന്നതിനാൽ മൃതദേഹം വെച്ചു കഴിഞ്ഞ് അതി​െൻറ സംസ്കരണം പൂർണമായും കഴിഞ്ഞതിനു ശേഷമേ അടുത്തത് വെക്കാനാവൂ എന്നത് വലിയ പരിമിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.