കണിയാമ്പറ്റയെ കണ്ണീരണിയിച്ച്​ ഇരട്ട അപകടം

*മോഹൻദാസി​െൻറയും റിയാസി​െൻറയും വിയോഗം നാടിനെ നൊമ്പരത്തിലാഴ്ത്തി കൽപറ്റ: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഇരട്ട ദുരന്തങ്ങളിൽ വിറങ്ങലിച്ച് കണിയാമ്പറ്റ. മിനിറ്റുകളുെട വ്യത്യാസത്തിൽ നടന്ന വ്യത്യസ്തമായ രണ്ട് അപകടങ്ങളിൽ രണ്ടു യുവാക്കളാണ് ദാരുണമായി മരണത്തിനു കീഴടങ്ങിയത്. നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ബി.ജെ.പി ദേശീയ സമിതി അംഗവും വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ പള്ളിയറ രാമ​െൻറ മകന്‍ മോഹന്‍ദാസ്(40) മരിച്ച വാർത്തയാണ് ആദ്യം നാടിനെ നടുക്കിയത്. തൊട്ടുപിന്നാലെ പള്ളിയറ തറവാടിനു വിളിപ്പാടകലെ നടന്ന അപകടത്തിൽ മില്ലുമുക്ക് ലക്ഷംകുന്ന് കോളനിയിലെ കൊട്ടത്തൊടിക റിയാസ് ആണ് മരിച്ചത്. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്യുന്ന റിയാസ് ഇരുമ്പുകട്ടറി​െൻറ േബ്ലഡ് കഴുത്തില്‍ തറച്ച് മരിക്കുകയായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയിലെ ജീവനക്കാരനായ മോഹൻദാസ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പനമരത്തുനിന്നും കണിയാമ്പറ്റയിലെ വീട്ടിലേക്ക് പോകവെ നെല്ലാറാട്ട് ജങ്ഷനടുത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. നാലു മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഹൻദാസി​െൻറ മരണത്തിനിടയാക്കിയ ബൈക്കപകടം നടന്നത് പൊതുവെ അപകടമൊന്നും നടക്കാത്ത സ്ഥലത്താണ്. നെല്ലാറാട്ട് ജങ്ഷനടുത്തെ ഈ ഭാഗത്ത് റോഡിന് പൊതുവെ വീതിയുണ്ട്, ഗട്ടറുകളൊന്നുമില്ല. ബൈക്ക് നിയന്ത്രണം വിടാൻ കാരണം മോഹൻദാസിന് ബി.പി പ്രശ്നമെന്തെങ്കിലും സംഭവിച്ചതാകാമെന്ന നിഗമനമാണ് ബന്ധുക്കൾക്കുള്ളത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തലക്കായിരുന്നു കൂടുതൽ പരിക്ക്. ചിത്രമൂലയിലെ ഒരു വീടിന് ഷീറ്റിടുന്നതിനിടെയാണ് റിയാസ് അപകടത്തിൽപെടുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഇരുമ്പ് പൈപ്പുകള്‍ മുറിക്കുന്ന കട്ടറി​െൻറ േബ്ലഡ് മാറ്റി പുതിയ േബ്ലഡിട്ട് കട്ടര്‍ പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നതിനിടെ േബ്ലഡ് ഊരിത്തെറിച്ച് റിയാസി​െൻറ കഴുത്തില്‍ തറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടൻ റിയാസിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കണിയാമ്പറ്റക്കാരായ രണ്ടുയുവാക്കളുടെയും മൃതദേഹം ഒരേസമയം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കളഞ്ഞുകിട്ടിയ പഴ്സിലെ പണമെടുത്ത ശേഷം രേഖകള്‍ ഉടമസ്ഥന് തപാല്‍വഴി അയച്ചു മാനന്തവാടി:- കളഞ്ഞുകിട്ടിയ പഴ്സിലെ പണമെടുത്ത ശേഷം രേഖകൾ തപാൽവഴി ഉടമസ്ഥന് തിരിച്ചയച്ച് നൽകിയയാൾ വ്യത്യസ്തനായി. മാനന്തവാടി സ്വദേശി സന്തീഷി​െൻറ പഴ്സിലെ രേഖകളാണ് തിരിച്ചുകിട്ടിയത്. തിരുവോണപ്പിറ്റേന്ന് പറശ്ശിനിക്കടവ് യാത്രാമധ്യേയാണ് പഴ്സ് നഷ്ടപ്പെട്ടത്. പഴ്സിൽ 15,000 രൂപയുണ്ടായിരുന്നു. എന്നാൽ, പണം മാത്രം തിരിച്ചുകിട്ടിയിട്ടില്ല. 'താങ്കളുടെ പണമടങ്ങിയ പഴ്സ് എനിക്ക് കളഞ്ഞുകിട്ടിയിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലായതിനാൽ പണം ഞാനെടുത്തിട്ടുണ്ട്. അഡ്രസ് കരുതുന്നു. എന്നെങ്കിലും തിരിച്ചു തരാം... എന്ന് സാമ്പത്തിക പരാധീനന്‍' എന്ന് എഴുതിയ കത്തിനൊപ്പമാണ് പഴ്സിലുള്ള രേഖകൾ മുഴുവൻ തിരിച്ചയച്ചത്. പഴ്സ് ലഭിച്ചയാളെക്കുറിച്ച് സൂചനകളൊന്നും കത്തിലില്ല. ജോർജിയയിലെ നിർമാണക്കമ്പനി ജീവനക്കാരനായ സന്തീഷ് ഓണാവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തായ െപാലീസ് ഉദ്യോഗസ്ഥന്‍ വഴി കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ജോർജിയയിലെ ജോലി സംബന്ധമായ കാര്‍ഡുകള്‍, എ.ടി.എം കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും 15,000 രൂപയുമാണ് പഴ്സിലുണ്ടായിരുന്നത്. ഇവയൊക്കെ നഷ്ടമായെന്നുറപ്പിച്ച് സന്തീഷും കുടുംബവും തിരികെ വീട്ടിലേക്ക് വരികയാണുണ്ടായത്. എന്നാല്‍, സന്തീഷിനേയും കുടുംബത്തിനേയും ആശ്ചര്യപ്പെടുത്തി തിങ്കളാഴ്ച ഒരു പോസ്റ്റല്‍ കവര്‍ വീട്ടിലെത്തുകയായിരുന്നു. കവര്‍ തുറന്നപ്പോള്‍ ആദ്യംകണ്ട കത്തിലെ 'പണം തൽക്കാലം ഞാനെടുക്കുന്നു, എന്നെങ്കിലും തിരിച്ചുതരാം' എന്ന പരാമർശം ചിരിയുളവാക്കുകയായിരുന്നു. നാല് വര േകപ്പി പുസ്തകത്തി​െൻറ പേജിലായിരുന്നു കത്തെഴുതിയിരുന്നത്. എന്തായാലും വിലപ്പെട്ട രേഖകൾ തിരികെ ലഭിച്ചതി​െൻറ ആശ്വാസത്തിലാണ് സന്തീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.