ഒാണം^ബക്രീദ് ​ദിനാഘോഷവും വാർഷിക സമ്മേളനവും

ഒാണം-ബക്രീദ് ദിനാഘോഷവും വാർഷിക സമ്മേളനവും കോഴിക്കോട്: ഉറവ് പൂളക്കടവ് െറസി. അസോസിയേഷൻ ഒാണം -ബക്രീദ് ദിനാഘോഷവും വാർഷിക സമ്മേളനവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. കോൺെഫഡറേഷൻ ഒാഫ് െറസി. അസോസിയേഷൻ പ്രസിഡൻറ് പി.എച്ച്. താഹ പ്രഭാഷണം നടത്തി. ഉറവ് പൂളക്കടവ് െറസി. അസോസിയേഷൻ വൈസ് പ്രസിഡൻറ് സി. പ്രദീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, എൻ. സിദ്ദീഖ്, ലൈല, ഹഷീജ, കെ. പുഷ്പാംഗദൻ, കെ.ജി. വിൻസൻറ്, എൻ.കെ. ഇസ്മാഇൗൽ, അബ്ദുൽ റഹീം, വി. ഹാഷിം തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്: പുതിയ പാലം, സൗത്ത് െറസി. അസോസിയേഷ​െൻറ ഒാണം -ബക്രീദ് കുടുംബ സംഗമം നടത്തി. െറസിഡൻറ്സ് പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.പി. ഷഹീദ ഉദ്ഘാടനം ചെയ്തു. പഞ്ചാബ് നാഷനൽ ബാങ്ക് സർക്കിൾ ഹെഡ് സുമിത്ര ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. 200 കുടുംബങ്ങൾക്ക് അരി വിതരണം നടത്തി. മാലിന്യ സംസ്കരണത്തെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി. സൗത്ത് െറസി. അസോസിയേഷൻ സെക്രട്ടറി വി.കെ. മൊയ്തീൻകോയ സ്വാഗതവും കെ.ടി. റസാഖ് പുതുപ്പാടി നന്ദിയും പറഞ്ഞു. എം.കെ. രായിൻ ഹാജി, പി.കെ. റഫീഖ്, പി.ഡി. തോമസ്, ആദംകുട്ടി, എ.പി. മൊയ്തീൻ കോയ, കെ. സുന്ദരൻ എന്നിവർ സംസാരിച്ചു. കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂറിൽപരം െറസി. അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഒാഫ് െറസി. അസോസിയേഷൻ ഒാണം -ബക്രീദ് കിറ്റ് വിതരണം നടത്തി. 150 പേർക്ക് കിറ്റ് വിതരണം നടത്തി. കെ.വി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എച്ച്. താഹ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ സെക്രട്ടറി സി. പ്രദീഷ് കുമാർ, കെ.വി. നാരായണൻ, എം.എം. സദാനന്ദൻ, ട്രഷറർ എം.എ. രാമചന്ദ്രമാരാർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്: ജയിൽ റോഡ് സൗത്ത് െറസി. അസോസിയേഷൻ ആഭിമുഖ്യത്തിൽ ചിന്താവളപ്പ് സ്കൂൾ പരിസരത്ത് ഒാണം -ബക്രീദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഡോ. ടി.പി. മെഹ്റൂഫ് രാജ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻറ് എസ്. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ. ജമീല, ആനന്ദവല്ലി, നിധ ഉസ്മാൻ, എ.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പ്രഫ. ടി.എം. ഗോകുലചന്ദ്രൻ സ്വാഗതം പറഞ്ഞു. ഉന്നത വിജയികൾക്ക് കാഷ് അവാർഡ് വിതരണവും നടത്തി. കോഴിക്കോട്: പുതിയങ്ങാടി പൂരത്തറ െറസി. അസോസിയേഷൻ, പുത്തൂർ ഒ ാണാഘോഷത്തോടനുബന്ധിച്ച് 'കുടുംബ സംഗമം' നടത്തി. കൗൺസിലർ കറ്റടത്ത് ഹാജറ ഉദ്ഘാടനം ചെയ്തു. എലത്തൂർ എസ്.െഎ എസ്. അരുൺ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകി. ഗാന്ധി ദർശൻ അവാർഡ് ലഭിച്ച കെ.ടി. വാസുദേവനെ അനുമോദിച്ചു. കെ.ഇ. അരവിന്ദാക്ഷൻ നായർ, പി.കെ. വേലായുധൻ, പി.ടി. ചന്ദ്രൻ, എലത്തൂർ സിവിൽ പൊലീസ് ഒാഫിസർ രമേശ്, കെ. സത്യനാഥൻ, കെ. സുഭദ്ര, സി.കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഒളവണ്ണ: ജമാഅത്തെ ഇസ്ലാമി ഒളവണ്ണ ഘടകം സംഘടിപ്പിച്ച ഓണം -ഈദ് സൗഹൃദ സംഗമം മീഡിയവൺ എച്ച്.ആർ മാനേജർ സബീലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അസൈനാർ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെംബർമാരായ കെ.കെ. ജയപ്രകാശൻ, വി. വിജയൻ, മഠത്തിൽ അബ്ദുൽ അസീസ്, പി. ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. സദാനന്ദൻ (ബി.ജെ.പി), വിപിൻ (കോൺഗ്രസ്), ഹനീഫ (ലീഗ്), പ്രഫ. ഇമ്പിച്ചിക്കോയ (വെൽഫെയർ പാർട്ടി) എന്നിവർ സംസാരിച്ചു. വി.എം. ഉമ്മർ സ്വാഗതവും നാസർ സലീന നന്ദിയും പറഞ്ഞു. Jamath olavanna ജമാഅത്തെ ഇസ്ലാമി ഒളവണ്ണ ഘടകം സംഘടിപ്പിച്ച ഓണം -ഈദ് സൗഹൃദ സംഗമം മീഡിയവൺ എച്ച്.ആർ മാനേജർ സബീലുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.