ആലുവ: ദിലീപിന് ആലുവ സബ് ജയിലിൽ സുഖവാസമാണെന്നാരോപിച്ച് വ്യാജ വിലാസത്തിൽ പരാതി നൽകിയത് സംബന്ധിച്ച് പൊലീസ് മൊഴിയെടുത്തു. അബദ്ധത്തിൽ സംഭവിച്ച വീഴ്ചയാണെന്നാണ് പരാതി തയാറാക്കിയവർ മൊഴി നൽകിയത്. വ്യാജവിലാസത്തിൽ നൽകിയത് ബോധപൂർവമല്ലെന്നും അബദ്ധത്തിൽ തെറ്റായ വിലാസം ഉൾപ്പെടുകയായിരുെന്നന്നും പരാതി തയാറാക്കിയ അഭിഭാഷകനും യഥാർഥ പരാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവും പൊലീസിനോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്. ആലുവ ബാറിലെ അഭിഭാഷകൻ സൈലേഷ്, ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് പ്രസിഡൻറും കീഴ്മാട് സ്വദേശിയുമായ എം.എം. ഗിരീഷ് എന്നിവരെയാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ് ചോദ്യം ചെയ്തത്. വ്യാജ പരാതിക്കെതിരെ ആലുവ പുറയാർ തച്ചങ്കാട്ടിൽ വീട്ടിൽ ജനാർദനെൻറ മകൻ ടി.ജെ. ഗിരീഷ്, പിതൃസഹോദരൻ ഗിരീശൻ എന്നിവരാണ് എസ്.പിക്ക് പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ നേതാവ് എം.എം. ഗിരീഷിനുവേണ്ടി പരാതി തയാറാക്കിയപ്പോൾ അബദ്ധത്തിലാണ് ടി.ജെ. ഗിരീഷിെൻറ വിലാസം ചേർത്തതെന്നാണ് വിശദീകരണം. ടി.ജെ. ഗിരീഷ് കുളവുമായി ബന്ധപ്പെട്ട പരാതി തയാറാക്കുന്നതിന് നേരേത്ത തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകൻ പറയുന്നത്. ഈ അവസരത്തിൽ ലഭിച്ച വിലാസം എം.എം. ഗിരീഷിെൻറ പരാതിയിൽ അറിയാതെ ഉൾപ്പെടുകയായിരുന്നു. ടി.ജെ. ഗിരീഷിെൻറ പിതൃസഹോദരെൻറ ഫോൺ നമ്പറും ഇത്തരത്തിൽ കൈവശം ഉണ്ടായിരുന്നതാണ്. പരാതിയിൽ നമ്പറും അറിയാതെ കടന്നുകൂടിയതാണെന്നും അഭിഭാഷകൻ മൊഴി നൽകിയതായി അറിയുന്നു. അഭിഭാഷകൻ തയാറാക്കിയ പരാതി പാർട്ടി പ്രവർത്തകനാണ് കൈപ്പറ്റിയതെന്നും പൊതുവിഷയമായതിനാൽ അവർ തന്നെ തെൻറ പേരിെൻറ സ്‌ഥാനത്ത് ഒപ്പുെവച്ച് ജയിൽ ഡി.ജി.പിക്ക് അയക്കുകയായിരുെന്നന്നും ഡി.വൈ.എഫ്.ഐ നേതാവും പറയുന്നു. അതിനാലാണ് തെറ്റായ വിലാസം കടന്നുകൂടിയത് അറിയാതിരുന്നതെന്നാണ് എം.എം. ഗിരീഷിെൻറ വിശദീകരണം. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനക്കുശേഷം അന്വേഷണ റിപ്പോർട്ട് എസ്.പിക്ക് കൈമാറുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.