വീഥികൾ വൃന്ദാവനമാക്കി നാടെങ്ങും ശോഭായാത്ര

മാവൂർ: കണ്ണിപറമ്പ്, അടുവാട് ആലിൻ ചുവട്, താത്തൂർ പൊയിൽ, ആമ്പിലേരി എന്നിവിടങ്ങളിൽനിന്നുള്ള ചെറു ശോഭായാത്രകൾ കൽച്ചിറ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി മാവൂർ അങ്ങാടി ചുറ്റി ഗ്രാസിം കോളനി രാധാകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. തെങ്ങിലക്കടവ്, ചെറൂപ്പ, വളയന്നൂർ, നൊച്ചിക്കാട്ടുകടവ് പ്രദേശങ്ങളിൽനിന്നുള്ള ചെറു ശോഭായാത്രകൾ ചെറൂപ്പ ഗ്രൗണ്ടിൽ സംഗമിച്ച് മഹാശോഭായാത്രയായി ചെറൂപ്പ ഇടിക്കോട്ട് അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. ചേളന്നൂർ: ബാലഗോകുലം ചേളന്നൂർ മേഖലാ ശോഭായാത്ര ഒമ്പതേ അഞ്ച് പരശുരാമക്ഷേത്രത്തിനു സമീപം, ഇച്ചന്നൂർ വൈശ്രവണ ക്ഷേത്രം, കല്ലുംപുറത്തുതാഴം പൈക്കാട്ടുപാറ പരദേവത ക്ഷേത്രം, കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്ര ഏഴേ ആറ് ബസാറിൽ സംഗമിച്ചു. ശോഭായാത്ര ഇരട്ടപ്പനച്ചി പരദേവതാക്ഷേത്രത്തിൽ സമാപിച്ചു. പി. പവിത്രൻ, ലിജു കരുവാപ്ര, കേ. ഷൈജു, അനീഷ് മേയന, ഉണ്ണികൃഷ്ണൻ മനക്കൽ, എം.കെ. രാജൻ, മിനിഭായ്, റിനീഷ്, പി.ടി. ഹേമനാഥ് എന്നിവർ നേതൃത്വം നൽകി. ഇരുവള്ളൂരിൽ നടന്ന ശോഭായാത്ര കോറോത്തുപൊയിൽ അമ്പാടിയിൽനിന്നാരംഭിച്ച് കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. ബേപ്പൂർ: മീഞ്ചന്ത ഹൈസ്കൂളിലെ മധുരാപുരി നഗറിൽനിന്ന് ആരംഭിച്ച ശോഭായാത്ര ബേപ്പൂർ ബി.സി റോഡ് എൽ.പി സ്കൂൾ വൃന്ദാവനം നഗറിൽ സമാപിച്ചു. സമാപനം ഷൈമ പൊന്നത്ത് ഉദ്ഘാടനം ചെയ്തു. വാസുദേവൻ കത്തലാട്ട് അധ്യക്ഷത വഹിച്ചു. എൻ. സതീഷ് കുമാർ, ടി. അനിൽകുമാർ, എം. ലാലു പ്രദീപ്, പുനത്തിൽ രാധാകൃഷ്ണൻ, എം. ശിവദാസൻ, എ.വി. ഷിബീഷ്, ഷിനു പിണ്ണാണത്ത്, ഉണ്ണികൃഷ്ണൻ, കെ.വി. അഖിൽ, കുനിയിൽ പ്രജിത്, ഷ്യാംജി ചമ്പയിൽ, കെ. രാഗേഷ്, സുനിൽ കുമാർ ചമ്പയിൽ, കെ.വി. സംഗീത്, എ. വിലാസ് എന്നിവർ നേതൃത്വം നൽകി. beypore yathra1, 2 ബേപ്പൂരിൽ നടന്ന ശോഭായാത്ര ഫറോക്ക്: നഗരസഭയിലെ 15 കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഉപശോഭായാത്രകൾ മഥുരാപുരിയിൽ (ഫറോക്ക് ടൗൺ) സംഗമിച്ചു. തുടർന്ന്, മഹാശോഭായാത്രയായി നല്ലൂർ ശിവക്ഷേത്ര സന്നിധിയായ അമ്പാടിയിൽ സമാപിച്ചു. അമ്പാടി കണ്ണ​െൻറ വീരചരിതങ്ങൾ നേർക്കാഴ്ചയൊരുക്കിയ നിശ്ചലദൃശ്യങ്ങൾ മനോഹരമാക്കി. ചേരിയാംപറമ്പിൽ ഗോപിനാഥൻ, ശശികുമാർ തിരുത്തിമ്മൽ, ഷാജു ചമ്മിനി, ശ്യാംജിത്ത്, നിർമൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ചെറുവണ്ണൂർ: അരീക്കാട് അമ്പാടിയിൽനിന്ന് ചെറുവണ്ണൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദ്വാരക സന്നിധിയിലേക്ക് ഇരുപതോളം നിശ്ചലദൃശ്യങ്ങളോടെ ശോഭായാത്ര നടന്നു. ആർ.എൻ. സുബ്ബുകൃഷ്ണൻ, എം. ശക്തിധരൻ, വി.കെ. കൃഷ്ണകുമാർ, പാലാട്ട് രാജൻ, എടക്കണ്ടി കൃഷ്ണൻ, എം. പ്രദീപ്കുമാർ, ഗിരീഷ് മേലത്ത്, ജ്യോതിഷ്കുമാർ, കെ.പി. ജനിൽ, രാജേഷ് മംഗലശ്ശേരി, രഞ്ജിത്ത് അരീക്കാട്, സുജിത സുരേന്ദ്രൻ, റീജ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. ferok shobayathra1, 2, 3, 4 ഫറോക്കിൽ നടന്ന മഹാശോഭായാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.