​െഎസ്​ വില വർധന: മത്സ്യ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്​

ഒരു ചർച്ചയും നടത്താതെ വില വർധിപ്പിച്ച് 73 രൂപ വെരയെത്തി, മീൻ വില തോന്നിയപോലെ ഉയർത്തുന്നു കോഴിക്കോട്: െഎസ് വില അടിക്കടി വർധിപ്പിക്കുന്നതിനെതിരെ മത്സ്യ വ്യാപാരികൾ രംഗത്ത്. െഎസ് ഫാക്ടറി ഉടമകളുമായി ഫിഷ് മർച്ചൻറ്സ് അസോസിയേഷൻ ഉണ്ടാക്കിയ ധാരണ വകവെക്കാതെയാണ് ഏകപക്ഷീയമായി വർധിപ്പിക്കുന്നതെന്നാണ് ആരോപണം. 2015ൽ ഒരു െഎസ് ബ്ലോക്കി​െൻറ വില 43 രൂപയായിരുന്നു. എന്നാൽ, പിന്നീട് മത്സ്യവ്യാപാരികളുമായി ഒരു ചർച്ചയും നടത്താതെ വില വർധിപ്പിച്ച് 73 രൂപ വെരയെത്തി. തോന്നിയപോലെ വില വർധിപ്പിക്കുന്നത് ഇൗ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാൽ, സർക്കാർ ഇടപെട്ട് വിലവർധന അവസാനിപ്പിക്കണമെന്ന് ഒാൾ കേരള ഫിഷ് മർച്ചൻറ്സ് ആൻഡ് കമീഷൻ ഏജൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എം. ബഷീർ, സെക്രട്ടറി സി.എം. മുഹമ്മദ് ഷാഫി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധത്തി​െൻറ ഭാഗമായി മത്സ്യ വ്യാപാരികൾ കഴിഞ്ഞ തിങ്കളാഴ്ച വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ, നികുതിയിൽ വന്ന വർധനയും വൈദ്യുതി ചാർജ് വർധനയും കാരണം െഎസ് വില വർധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് െഎസ് മാനുഫാക്ചേഴ്സ് സംസ്ഥാന പ്രസിഡൻറ് പ്രേമൻ പറഞ്ഞു. മത്സ്യ വ്യാപാരികളുമായി വിലനിർണയത്തിൽ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. മത്സ്യത്തിന് തോന്നിയപോലെ വില ഉയർത്തുന്ന വ്യാപാരികൾ െഎസിന് രണ്ട് വർഷത്തിനിടെയുണ്ടായ നേരിയ വർധനവിനെതിെര സമരം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.