നരോദ കൂട്ടക്കൊലക്കേസ്​: സാക്ഷിയായി അമിത്​ ഷാ ഹാജരാകണം

അഹ്മദാബാദ്: 2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ പ്രതിഭാഗം സാക്ഷിയായി ഹാജരാകണമെന്നാവശ്യെപ്പട്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് പ്രത്യേക വിചാരണ കോടതി സമൻസ് അയച്ചു. പ്രധാനപ്രതി മായ കൊട്നാനിയുടെ ആവശ്യം പരിഗണിച്ചാണ് അമിത് ഷായെ വിളിച്ചുവരുത്തുന്നത്. ഗുജറാത്തിലെ മുൻ മന്ത്രിയാണ് മായ. അമിത് ഷാ സെപ്റ്റംബർ 18ന് ഹാജരാകണം. ഇൗ ദിവസം ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് സമൻസ് അയക്കില്ലെന്ന് ജഡ്ജി പി.ബി. ദേശായി വ്യക്തമാക്കി. സംഭവദിവസം നിയമസഭ സമ്മേളനത്തിൽ പെങ്കടുത്ത ശേഷം താൻ സോളയിലെ സിവിൽ ആശുപത്രി സന്ദർശിെച്ചന്നായിരുന്നു മായയുടെ വാദം. ആ സമയം എം.എൽ.എ ആയിരുന്ന അമിത് ഷായും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നാണ് അവർ കോടതിയെ അറിയിച്ചത്. ഇത് സ്ഥിരീകരിക്കാനാണ് ഷായെ സാക്ഷിയായി വിളിച്ചു വരുത്തുന്നത്. ഗോധ്രയിൽ സബർമതി ട്രെയിൻ തീവെപ്പിൽ കൊല്ലപ്പെട്ട കർസേവകരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. 11 മുസ്ലിംകൾ കൊല്ലപ്പെട്ട നരോദ ഗാം കേസി​െൻറ വിചാരണ നാലുമാസംകൊണ്ട് പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. 82 പേരാണ് പ്രതികൾ. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന കേസുകളിെലാന്നാണിത്. 97 പേർ കൊല്ലപ്പെട്ട നരോദ പാട്യ കേസിലും പ്രതിയായ കൊട്നാനിയെ 28 വർഷം തടവിന് നേരത്തേ ശിക്ഷിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.