ദേശീയ പതാകയെ അപമാനിച്ച ഡോക്​ടർ ഒരാഴ്​ച പതാക ഉയർത്തണമെന്ന്​ കോടതി

ചെന്നൈ: ദേശീയ പതാകയെ അപമാനിച്ച സർക്കാർ ഡോക്ടർക്ക് ഒരാഴ്ച ദേശീയ പതാക ഉയർത്തണമെന്ന നിബന്ധനയിൽ മദ്രാസ് ഹൈകോടതി ജാമ്യം അനുവദിച്ചു. വെല്ലൂർ ജില്ലയിൽ ആമ്പൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഒാഫിസർ ഡോ. എ. കെന്നഡിക്കാണ് േകാടതി നിർദേശം. ആശുപത്രിയിലെ കൊടിമരത്തിൽ ഏഴുദിവസവും രാവിലെ 10ന് ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിക്കണമെന്ന് ജസ്റ്റിസ് പി.എൻ. പ്രകാശാണ് ഉത്തരവിട്ടത്. ആമ്പൂർ ടൗൺ പൊലീസി​െൻറ സാന്നിധ്യത്തിലാകണം ചടങ്ങ്. വിധി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ദിവസവും ആമ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകാൻ കോടതി പൊലീസിനും നിർദേശം നൽകി. ആഗസ്റ്റ് 15ന് ആശുപത്രിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെ ദേശീയ പതാകയെ അപമാനിച്ചതായി പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് േഡാക്ടർ ഹൈകോടതിയിൽ എത്തിയത്. ദേശീയ ഗാനം ആലപിക്കുേമ്പാഴും പതാക ഉയർത്തുേമ്പാഴും ഡോക്ടർ മൊബൈൽ ഫോണിൽ സംസാരിച്ച്് അശ്രദ്ധമായി നിൽക്കുന്നതി​െൻറ വിഡിയോ സമീപത്തുണ്ടായിരുന്ന ആരോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വിഡിയോ ക്ലിപ്പി​െൻറ അടിസ്ഥാനത്തിൽ പ്രദേശത്തെ മുൻ മുനിസിപ്പൽ കൗൺസിലർ സുേരഷ് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആമ്പൂർ ടൗൺ പൊലീസ് കേസെടുത്തു. തുടർന്ന് കെന്നഡി അവധിയിൽ പോകുകയും മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.