ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിന് വിദേശത്ത് സ്വത്തുണ്ടെന്ന് സി.ബി.െഎ കടലാസ് കമ്പനികളിൽ ബിനാമി പേരിലാണ് സ്വത്തുള്ളതെന്നും മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിേപ്പാർട്ടിൽ പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. വിദേശ സ്വത്ത് സംബന്ധിച്ച സി.ബി.െഎ വാദം അതിശയോക്തിയാണെന്ന് കാർത്തിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നേരത്തെ, കേസ് വാദിച്ചിരുന്ന ഗോപാൽ സുബ്രഹ്മണ്യത്തിനുപകരമാണ് കപിൽ സിബൽ എത്തിയത്. സ്വത്തു സംബന്ധിച്ച് വിവരം ലഭിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് ഒരു ചോദ്യം പോലും ഉണ്ടായില്ലെന്ന് അദ്ദേഹം ആരാഞ്ഞു. വിദേശത്ത് സ്വത്തുണ്ടെങ്കിൽ സർക്കാറിലേക്ക് കണ്ടുകെട്ടാനുള്ള അനുമതിപത്രം ഒപ്പിട്ടുതരാമെന്ന് പറഞ്ഞ് കപിൽ സിബൽ സി.ബി.െഎയെ വെല്ലുവിളിക്കുകയും ചെയ്തു. കാർത്തി പിടികിട്ടാപ്പുള്ളിയോ നിയമത്തിന് മുന്നിൽനിന്ന് ഒളിച്ചോടുന്നയാളോ അല്ലെന്ന് പറഞ്ഞ അദ്ദേഹം, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സി.ബി.െഎ നടപടിയെ നിശിതമായി വിമർശിച്ചു. അതേസമയം, മുദ്രെവച്ച കവറിൽ നൽകിയ സ്വത്തുവിവരം കോടതി പരിശോധിക്കണമെന്ന സി.ബി.െഎ അപേക്ഷ പരിഗണിച്ച് കേസ് സെപ്റ്റംബർ 18ലേക്ക് മാറ്റി. കാർത്തി ചിദംബരത്തിനെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് സ്റ്റേചെയ്ത മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ സി.ബി.െഎ നൽകിയ ഹരജിയും 18ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.