യുവതലമുറയെ വഴിതെറ്റിക്കാൻ ശ്രമം -വി.എം. സുധീരൻ കോഴിക്കോട്: മദ്യവും മയക്കുമരുന്നുകളും യുവാക്കൾക്കിടയിൽ വിതരണം ചെയ്ത് അവരെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് വി.എം. സുധീരൻ. ഇതിനെതിരെ സമൂഹം ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിക്കാട്ടൂർ എ.ഡബ്ല്യൂ.എച്ച് പോളിടെക്നിക് കോളജ് എൻ.എസ്.എസ് യൂനിറ്റ് അഞ്ചു ദിവസമായി ബീച്ച് ഹോസ്പിറ്റലിൽ നടത്തിയ പുനർജനി ക്യാമ്പിെൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. ബബിത്ത് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ എടക്കുനി, അജി, എൻ. ഉണ്ണി എന്നിവർ സംസാരിച്ചു. ധനേഷ് കെ. ഉണ്ണി സ്വാഗതവും െഎശ്വര്യ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വളൻറിയർമാർ ആശുപത്രി ടാങ്കുകൾ വൃത്തിയാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.