ഒാണം^ബക്രീദ്​ ആഘോഷം

ഒാണം-ബക്രീദ് ആഘോഷം കോഴിക്കോട്: പുതിയങ്ങാടി ഇൗസ്റ്റ് റെസിഡൻഷ്യൽ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഒാണാഘോഷം സംഘടിപ്പിച്ചു. ഡോ. സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു. കൺവീനർ ജെ. യോഹന്നാൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, പി. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, കെ.ടി. സലീം, കുഞ്ഞുമുത്തു, പ്രേമ വാര്യർ എന്നിവർ സംസാരിച്ചു. പൂക്കളം, ഒാണപ്പാട്ട്, ഒാണസദ്യ തുടങ്ങിയ പരിപാടികൾ നടത്തി. ഡോ. പാവൂർ ശശീന്ദ്രൻ സ്വാഗതവും കെ. അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു. കോഴിക്കോട്: തിരുവണ്ണൂരിലെ 12 റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ തിരുവണ്ണൂർ ജനകീയ സമിതി നാലാം വാർഷികവും ഒാണം -ബക്രീദ് ആഘോഷവും വിവിധ പരിപാടികളോടെ നടത്തി. ഒ.കെ റോഡ് ജങ്ഷനിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നമ്പിടി നാരായണൻ, ആയിശബി പാണ്ടികശാല, എം.എസ്. വിദ്യാധരൻ, പി.കെ. മുഹമ്മദ്, പി.എസ്. അലി എന്നിവർ സംസാരിച്ചു. 'ക്ലാസ്മേറ്റ് 67' കുടുംബസംഗമം കോഴിക്കോട്: 'ക്ലാസ്മേറ്റ് 67'​െൻറ 50ാം വാർഷികാഘോഷവും കുടുംബസംഗമവും എം.എസ്.എസ് ഒാഡിേറ്റാറിയത്തിൽ ചെയർമാൻ എം.വി. മൂസക്കോയ ഉദ്ഘാടനം ചെയ്തു. സി.എ. ഉമ്മർകോയ അധ്യക്ഷത വഹിച്ചു. തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു. കൺവീനർ കെ.പി. അബൂബക്കർ സ്വാഗതവും പി.പി. അബ്ദുല്ലക്കോയ നന്ദിയും പറഞ്ഞു. എം. അബ്ദുല്ലത്തീഫ് സംഗമത്തിലെ മരിച്ചുപോയ അംഗങ്ങളെ അനുസ്മരിച്ചു. പി.എൻ.എം. ഹൈദരലിയുടെ ഖുർആൻ ക്വിസ് മത്സരവുമുണ്ടായിരുന്നു. ബീച്ച് ആശുപത്രിക്ക് ഉപകരണങ്ങൾ നൽകി കോഴിക്കോട്: പയ്യാനക്കൽ മുസ്ലിം ലീഗ് ബാഫഖി തങ്ങൾ റിലീഫ് കമ്മിറ്റിയുടെയും മീഞ്ചന്ത മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ബീച്ചാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉപകരണങ്ങൾ ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് സാജിദ് നടുവണ്ണൂർ ഹെഡ്നഴ്സ് കെ.കെ. ശ്രീജക്ക് നൽകി ഉദ്ഘാടനം ചെയ്തു. നഴ്സ് എം. ശോഭ ഗോപിനാഥ്, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എൻ. ജാഫർ സാദിഖ്, സൗത്ത് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് പി.വി. ഷംസുദ്ദീൻ, സെക്രട്ടറി എൻ. അബ്ദുൽ സലാം മീഞ്ചന്ത, കെ.പി. നൗഷാദ് അലി, എം.പി. സാജിദ് റഹ്മാൻ, കെ. അഫ്സൽ ചക്കുംകടവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.