വിദ്യാർഥികൾക്ക്​ മയക്ക്​​ ഗുളിക വിതരണം ചെയ്യുന്നയാൾ പിടിയിൽ

കോഴിക്കോട്: വിദ്യാർഥികൾക്ക് മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിൽ. ബേപ്പൂർ നടുവട്ടത്ത് ചാനേത്ത് വീട്ടിൽ അഷറഫാണ് (43) 118 മില്ലി ഗ്രാം നൈട്രാസെപാം ഗുളികകൾ സഹിതം പിടിയിലായത്. ബീച്ച് പരിസരത്ത് നിന്ന് കഴിഞ്ഞദിവസം ഉച്ചക്കാണ് ഇയാൾ പിടിയിലായത്. സ്കൂൾ പരിസരങ്ങളിലും ബീച്ച് ഭാഗങ്ങളിലും വിൽപന നടത്താറുണ്ടെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണ​െൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി. മുരളീധരൻ, അസി. ഇൻസ്പെക്ടർ കെ. സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺകുമാർ, എം. റെജി, ജി. ബിജു, ൈഡ്രവർ ജയപ്രകാശ് എന്നിവരാണ് അറസ്റ്റുചെയ്തത്. ഉത്തരേന്ത്യൻ സ്വദേശി വീട്ടിനുള്ളിൽ കയറി ഫോേട്ടാ എടുത്തതായി പരാതി കോഴിക്കോട്: ഉത്തരേന്ത്യൻ സ്വദേശി വീട്ടിനുള്ളിൽ കയറി മൊബൈലിൽ ഫോേട്ടാ എടുത്തതായി പരാതി. വെള്ളിപറമ്പ് കീഴുമാട് മൂന്നുകണ്ടത്തിൽ ഷമീറി​െൻറ വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെ അപരിചിത യുവാവ് ഒാേട്ടായിൽ എത്തിയത്. ഇൗ സമയം ഷമീറി​െൻറ ഭാര്യയും മൂന്നുവയസ്സുള്ള മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ ഇയാൾ വരാന്തയിൽ കയറി വെള്ളം കുടിക്കാൻ വേണമെന്ന് പറയുകയും വീട്ടമ്മ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ അകത്തുകയറി മുറികളുടെയും മറ്റും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാൾ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞ് സ്ഥലം വിട്ടു. ഷമീർ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.