SUNWDL21 ലക്കിടി ഗവ. എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പ്രധാനധ്യാപിക പ്രസന്ന, വിദ്യാർഥി പ്രതിനിധിക്കു പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ലതിക ടീച്ചർ, അബ്ദുൽ ഖാദർ, കെ.പി. സെയ്ദ് എന്നിവർ സമീപം. മുജാഹിദ് സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു കൽപറ്റ: ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ജില്ല സ്വാഗതസംഘം രൂപവത്കരിച്ചു. ഡിസംബറിൽ മലപ്പുറത്ത് നടക്കുന്ന സമ്മേളന പ്രമേയമായ മതം, സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നിവയിൽ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. സ്വാഗതസംഘ യോഗം സംസ്ഥാന സെക്രട്ടറി നാസർ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി, കെ.എം.കെ. ദേവർഷോല, പോക്കർ ഫാറൂഖി, അബ്ദുറഹ്മാൻ സുല്ലമി, സെയ്യിദ് അലി സ്വലാഹി, യൂനസ് ഉമരി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: ഡോ. ജമാലുദ്ദീൻ ഫാറൂഖി, അബ്ദുറഹ്മാൻ സുല്ലമി(മുഖ്യ രക്ഷാധികാരികൾ), കെ.എം.കെ. ദേവർഷോല ചെയർമാൻ, സെയ്യിദ് അലി സ്വലാഹി (കൺ), കെ.പി. യൂസഫ് ഹാജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. SUNWDL22 മുജാഹിദ് സമ്മേളനം സ്വാഗതസംഘ രൂപവത്കരണ യോഗം സംസ്ഥാന സെക്രട്ടറി നാസർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.