ഗൗരി ലങ്കേഷിെൻറ കൊലപാതകം ആവിഷ്‌കാര സ്വാതന്ത്ര്യത്തിേന്മലുള്ള കയ്യേറ്റം -ഐ.എസ്.എം മീഡിയ ശില്‍പശാല ഫറോക്ക് : വ്യക്തിയുടെയും സമൂഹത്തിെൻറയും ആശയപ്രചാരണത്തിനും ആവിഷ്‌കാര സ്വതന്ത്ര്യത്തിന്മേലുമുള്ള കയ്യേറ്റമാണ് ഫാഷിസം ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നതെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷെൻറ ഭാഗമായി ഐ.എസ്.എം സംസ്ഥാന സമിതി രാമനാട്ടുകരയില്‍ സംഘടിപ്പിച്ച പീസ് റേഡിയോ മീഡിയ ശില്‍പശാല അഭിപ്രായപ്പെട്ടു. അധികാരവും കയ്യേറ്റവും നടത്തി ആശയപരമായ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ഫാഷിസത്തെ ആശയപരമായി ചെറുക്കുന്ന വ്യക്തികളെ വധിച്ചും ഭീഷണിപ്പെടുത്തിയും സമൂഹത്തില്‍ ഭീതിസൃഷ്ടിക്കാനുള്ള ഫാഷിസത്തിെൻറ പുതിയതന്ത്രം സമൂഹം തിരിച്ചറിയണം. ശില്‍പശാല ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ഇബ്‌നുസലീം അധ്യക്ഷത വഹിച്ചു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. അഷ്റഫ്, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. സാബിര്‍ നവാസ്, ജനറല്‍ സെക്രട്ടറി കെ.സജ്ജാദ്, ഹുസൈന്‍ കാവനൂർ, നിസാര്‍ കരുനാഗപള്ളി, വൈസ് പ്രസിഡൻറ് കെ.താജുദ്ധീന്‍ സ്വലാഹി, സെക്രട്ടറിമാരായ അബ്ദുള്ള ഫാസില്‍, പി.യു. സുഹൈല്‍, പി.കെ. ഹാരിഫ്, മെഹ്ബൂബ് അലി, ഷരീഫ് കാര, ഷാലു അബൂബക്കര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.