ദക്ഷിണേഷ്യയിലെ സുഗന്ധവിള കൃഷി ശാസ്​ത്രജ്​ഞ​രുടെ സമ്മേളനം ഇന്നുമുതൽ

കോഴിക്കോട്: ദക്ഷിണേഷ്യയിലെ സുഗന്ധവിള കൃഷി ശാസ്ത്രജ്ഞരുടെ ത്രിദിന സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. മൂഴിക്കലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പൈസ് റിസർച് (െഎ.െഎ.എസ്.ആർ) സമുച്ചയത്തിൽ രാവിലെ പത്തിന് കാർഷിക സർവകലാശാല വി.സി ഡോ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ധാക്കയിലെ സാർക്ക് അഗ്രികൾചറൽ സ​െൻററി​െൻറ സഹകരണത്തോടെയാണ് യോഗം. സുഗന്ധവിളകളുടെ ഉൽപാദനവും സംസ്കരണവുമടക്കമുള്ള വിഷയങ്ങളിൽ ശാസ്ത്രജ്ഞർ വിവരങ്ങൾ പങ്കുവെക്കും. െഎ.െഎ.എസ്.ആറി​െൻറ വിവിധ തോട്ടങ്ങളും സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.