കോഴിക്കോട്​ ലൈവ്​ ^2

കോഴിക്കോട് ലൈവ് -2 നഗരത്തിൽനിന്ന് എട്ട് ബസുകൾകൂടി കോഴിക്കോട്: സംസ്ഥാനത്തി​െൻറ എല്ലാ ഭാഗത്തേക്കും കർണാടകയിലേക്കും കോഴിക്കോട്ടുനിന്ന് ബസ് സർവിസ് ഉണ്ട്. 73 ബസുകൾ സർവിസ് നടത്തുന്നതിൽ 20 എണ്ണം മൈസൂരു, ബംഗളൂരു ഭാഗത്തേക്കു മാത്രമാണ്. ഇൗയിടെ അനുവദിച്ച എട്ട് ബസുകൾകൂടി ഉടൻ നിരത്തിലിറങ്ങും. കുറച്ചു മാസങ്ങളായി വരുമാനത്തി​െൻറ കാര്യത്തിൽ കുതിപ്പി​െൻറ പാതയിലാണ്. ഇക്കഴിഞ്ഞ ഒാണം-ബക്രീദ് അവധിക്കാലത്ത് കേരളത്തിൽ ഏറ്റവുമധികം അഡീഷനൽ സർവിസ് നടത്തിയ കോഴിക്കോട് ഡിപ്പോ നാലു ദിവസത്തിനുള്ളിൽ നേടിയത് 52 ലക്ഷത്തിലേറെയാണ്. ഉദ്യോഗസ്ഥരും ജീവനക്കാരും മനസ്സറിഞ്ഞ് കഠിനാധ്വാനം ചെയ്യുന്നതിനാലാണ് മാറ്റം. സ്വകാര്യ ബസുകളുടെ പണിമുടക്കുദിനത്തിലും ഹർത്താൽ, ഒാണം-ബക്രീദ് അവധിദിനങ്ങളിലും അഡീഷനൽ സർവിസ് ഏർപ്പെടുത്തുകയും ഷെഡ്യൂൾ പരിഷ്കരിക്കുകയും മറ്റും ചെയ്യുകവഴി മികച്ച പ്രകടനമാണ് ഡിപ്പോ കാഴ്ചവെച്ചത്. എന്നാൽ, ഇതിനിടയിലും പല കാര്യങ്ങളിലും അധികൃതർ നിസ്സംഗത കാണിക്കുന്നു. മാവൂർ റോഡ് ടെർമിനൽ: പരാതികൾ പഴയപടി കോഴിക്കോട്: 2015ൽ കോടികൾ ചെലവാക്കി മുഴുവൻ സൗകര്യങ്ങേളാടുംകൂടി മാവൂർ റോഡിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് സ​െൻറർ നിലവിൽവന്നു. എന്നാൽ, മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ബസ് സർവിസും ബുക്കിങ് ഒാഫിസുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. മുഴുവൻ ഭരണനിർവഹണ വിഭാഗവും പാവങ്ങാട്ടുള്ള വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പഴയ കെട്ടിടത്തിലാണ്. ഒാണം കഴിഞ്ഞ ഉടൻ ഒാഫിസുകൾ മാവൂർ റോഡിലേക്ക് മാറ്റുമെന്ന് പറഞ്ഞെങ്കിലും നടന്നിട്ടില്ല. പകൽ സമയം മാവൂർറോഡ് ബസ്സ്റ്റാൻഡിലെത്തിയാൽ പെട്ടതുതന്നെ. തുരങ്കത്തെ ഒാർമിപ്പിക്കുന്ന തളംകെട്ടിക്കിടക്കുന്ന ഇരുട്ടാണ് എങ്ങും. ബസുകളുടെ ബോർഡും മറ്റും കാണാനേ കഴിയില്ല. തപ്പിത്തടയാതെ മര്യാദക്ക് നടക്കുകപോലും അസാധ്യമാണ്. സൂര്യവെളിച്ചം ഒരുനിലക്കും സ്റ്റാൻഡിൽ പതിയില്ല. നിർമാണത്തിലെ വൈകല്യമായിട്ടാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, രാത്രിയിൽ കുറെക്കൂടി അവസ്ഥ ഭേദമാണ്. കുറെ ഭാഗത്തു വെളിച്ചമുണ്ടെങ്കിലും ബസ് പുറത്തേക്കിറങ്ങുന്ന ഭാഗത്ത് ഇരുട്ടുതന്നെയാണ്. പോക്കറ്റടി വ്യാപകമായ സ്റ്റാൻഡിൽ സി.സി.ടി.വി സ്ഥാപിക്കണമെന്ന പൊലീസ് നിർദേശം അധികൃതരുടെ മേശപ്പുറത്ത് വിശ്രമിക്കുകയാണ്. അതിനെക്കാൾ പ്രാധാന്യമുള്ളതിനുപോലും ചെലവിടാൻ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ് സാന്നിധ്യമുണ്ടെങ്കിലും പോക്കറ്റടി സംഭവങ്ങൾ നിത്യവും അരങ്ങേറാറുണ്ട്. കണ്ടക്ടറുടെ ടിക്കറ്റ് റാക്കടക്കം കളവുപോയിട്ട് രണ്ടാഴ്ച ആയതേയുള്ളൂ. സ്ത്രീകളുടെ വിശ്രമകേന്ദ്രം ഇനിയും തുറന്നുകൊടുത്തിട്ടില്ല. ദീർഘദൂര യാത്രക്കാരായ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. യാത്രക്കാർക്ക് സ് റ്റാൻഡിൽ ഇരിപ്പിടങ്ങൾ കുറവാണ്. അതിനാൽ മുകളിലേക്കുള്ള കോണിയിൽ നിരവധിപേരാണ് വിശ്രമിക്കാറ്. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സംവിധാനമൊന്നുമില്ല. തൂണിന്മേൽ സ്ഥാപിച്ച പോയൻറുകളിൽ ചാർജർ കുത്തിയിടാമെന്നു കരുതിയാൽ സ്റ്റൂൾവെച്ച് കയറേണ്ട അത്ര ഉയരത്തിലാണ് അവ. ഇന്ധനം നിറക്കുന്ന ഭാഗത്തുള്ള മാലിന്യടാങ്കിൽനിന്ന് ഇടക്കിടെ പത പുറത്തേക്കൊഴുകാറുണ്ട്. ഇതിൽനിന്ന് വരുന്ന ദുർഗന്ധം അസഹനീയമാണ്. ചായക്കടകൾക്കു സമീപം മാലിന്യം കൂട്ടിയിട്ടതും കാണാം. പടം ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.