താമരശ്ശേരി: ആഘോഷങ്ങളുടെ ഭാഗമായി വാകപ്പൊയിൽ ശ്രീവിഷ്ണുക്ഷേത്രത്തിൽ മാതൃസംഗമം നടത്തി.ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് നാരായണൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് ഉഷ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ ഗിരീഷ് തേവള്ളി മുഖ്യപ്രഭാഷണം നടത്തി.പി. കല്യാണിക്കുട്ടിയമ്മ, ഇ. കാർത്യായനിഅമ്മ, കെ. ദേവിഅമ്മ, കുഞ്ഞോത്ത് ബൈജു എന്നിവർ സംസാരിച്ചു. രമ്യകൃഷ്ണപ്രസാദ് സ്വാഗതവും ജയപ്രഭ മനോജ് നന്ദിയും പറഞ്ഞു. എക്സൈസ് റേഞ്ച് ഓഫിസിലേക്ക് മാർച്ച് ഇന്ന് താമരശ്ശേരി; സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന എക്സൈസ് മാർച്ചിെൻറ ഭാഗമായി കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളുടെ മാർച്ച് താമരശ്ശേരി എക്സൈസ് ഓഫിസിലേക്ക് തിങ്കളാഴ്ച നടക്കും. രാവിലെ 9.30ന് താമരശ്ശേരി ലീഗ് ഓഫിസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻ.എസ്.സി സായാഹ്ന ധർണ താമരശ്ശേരി: രാജ്യത്ത് സമാധാനം തകർക്കുന്ന തരത്തിൽ സംഘ്പരിവാർ സൃഷ്ടിക്കുന്ന വർഗീയതക്കും വെറുപ്പിെൻറ രാഷ്ട്രീയത്തിനുമെതിരെ എൻ.എസ്.സി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ഈങ്ങാപ്പുഴയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. പരിപാടി ജലീൽ പുനലൂർ ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി, മെഹബൂബ്, ആനന്ദൻകുട്ടി, സക്കറിയ എളേറ്റിൽ, ഗഫൂർ കൂടത്തായി, ഒ.പി. റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എ. ഗഫൂർ സ്വാഗതവും വേലായുധൻ നരിക്കുനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.