കുന്നുമ്മൽ ഏരിയ സാന്ത്വനപരിചരണ ശിൽപശാല സമാപിച്ചു

കക്കട്ടിൽ: കുന്നുമ്മൽ ഏരിയ സാന്ത്വന പരിചരണ സൊസൈറ്റി നടത്തിയ പരിചരണ ശിൽപശാല സമാപിച്ചു. 13 ലോക്കലിലെയും സാന്ത്വനപരിചരണരംഗത്തെ തെരെഞ്ഞെടുത്ത മുന്നൂറോളം സന്നദ്ധപ്രവർത്തകർ പെങ്കടുത്തു. പാലിയേറ്റിവ് കെയർ സാമൂഹിക പങ്കാളിത്തം, ആശയവിനിമയം, അടിസ്ഥാന നഴ്സിങ് പരിചരണം എന്നീ വിഷയങ്ങളിൽ കായക്കൊടി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. വിനോദ്, ജില്ല കോഒാ-ഡിനേറ്റർ കെ. ഹരിദാസൻ, കോഴിക്കോട് ജനറൽ ആശുപത്രി നഴ്സുമാരായ സീമ പണിക്കർ, ലൗലി എന്നിവർ മൂന്ന് സെഷനുകളിലായി ക്ലാസെടുത്തു. ഏകദിന ശിൽപശാല കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. ലതിക, കെ. കൃഷ്ണൻ, കെ.കെ. സുരേഷ്, ടി.കെ. മോഹൻദാസ്, കെ.പി. ഷാജി എന്നിവർ സംസാരിച്ചു. ഏരിയ കോഒാഡിനേറ്റർ പി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.